'ആളുകള്‍ മദ്യപിക്കുന്നത് കുറയണമെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി...'

By Web TeamFirst Published May 6, 2020, 9:08 PM IST
Highlights

മദ്യപാനത്തിന് നിയന്ത്രണം വയ്ക്കാനോ, അത് ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനോ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പലപ്പോഴായി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം കൂടി ഇത്തരമൊരു പരിഹാരനിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ബ്രിസ്റ്റണ്‍ യൂണിവേഴ്‌സിറ്റി', 'കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍

മദ്യപാനം എപ്പോഴും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളിലേക്കേ ആളുകളെ എത്തിക്കാറുള്ളൂ. എന്നാല്‍ എളുപ്പത്തില്‍ ഈ ശീലത്തില്‍ നിന്ന് വിട്ടുപോരാന്‍ പലര്‍ക്കും കഴിയാറുമില്ല. മദ്യത്തിന് അടിപ്പെട്ട്  'ആല്‍ക്കഹോളിക്' ആയി മാറിയവരെയാണെങ്കില്‍ ചികിത്സയിലൂടെ മാത്രമേ അതില്‍ നിന്ന് മോചിപ്പിക്കാനും കഴിയൂ. 

മദ്യപാനത്തിന് നിയന്ത്രണം വയ്ക്കാനോ, അത് ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനോ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പലപ്പോഴായി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം കൂടി ഇത്തരമൊരു പരിഹാരനിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

'ബ്രിസ്റ്റണ്‍ യൂണിവേഴ്‌സിറ്റി', 'കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

ആളുകളെ മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെങ്കില്‍ 'നോണ്‍ ആല്‍ക്കഹോളിക്' പാനീയങ്ങള്‍ അവര്‍ക്ക് കൂടുതലായി ലഭ്യമാക്കിയാല്‍ മതിയെന്നാണ് പഠനം അവകാശപ്പെടുന്നത്. സോഫ്റ്റ് ഡ്രിംഗ്‌സിന്റെ ഉപയോഗവും മദ്യപാനം കുറയ്ക്കുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. 

'ആരോഗ്യവാന്മാരായ ആളുകളെ രോഗികളാക്കുന്നതില്‍ ആഗോളതലത്തില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ച് കാരണങ്ങളിലൊന്നാണ് മദ്യപാനം. ഈ അപകടസാധ്യയെ എങ്ങനെ കുറയ്ക്കാമെന്ന് പരിശോധിക്കുന്ന പല പഠനങ്ങളും മുമ്പ് നടന്നിട്ടുണ്ട്. നല്ല ഭക്ഷണം കൂടുതലായി ലഭ്യമാകുന്ന സാഹചര്യം മദ്യപാനം കുറയ്ക്കുമെന്ന് ഇത്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിന് സമാനമായൊരു നിരീക്ഷണമാണ് ഞങ്ങളുടെ പഠനവും നടത്തുന്നത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അന്ന ബ്ലാക്വെല്‍ പറയുന്നു.

Also Read:- ലോക്ഡൗണ്‍ മൂലം മദ്യമില്ല; പൈനാപ്പിളില്‍ അഭയം കണ്ടെത്തി ഒരു നാട്!...

മദ്യവില്‍പനാകേന്ദ്രങ്ങളില്‍ തന്നെ 'നോണ്‍ ആല്‍ക്കഹോളിക്' പാനീയങ്ങള്‍ കാര്യമായി വില്‍പന നടത്തുന്നത് ഫലപ്രദമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ പഠനത്തിന്റെ നിഗമനങ്ങളില്‍ പല വിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. മദ്യപാനികളെ മറ്റ് പാനീയങ്ങളിലേക്ക് ആകര്‍ഷിക്കുക എളുപ്പമല്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.

Also Read:- ലോക്ക്ഡൌണില്‍ സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു...

click me!