വാരാന്ത്യ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടില്‍ ബിയര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നോര്‍ത്തേണ്‍ കേപ്പ്(ദക്ഷിണാഫ്രിക്ക): സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലാണ് സംഭവം. ഇവരുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടില്‍ ബിയര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നോര്‍ത്തേണ്‍ കോപിപിലെ പോര്‍ട്ട് നോല്ലോത്തിലാണ് ഇവരുടെ വീട്. 

വാരാന്ത്യ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 42കാരിയായ സ്ത്രീയാണ് ആദ്യം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പൊലീസെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു അന്‍പത്തിനാലുകാരനായ പുരുഷന്‍. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വൈന്‍ ആണോ മരണ കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് വിശദമാക്കുന്നു. ലോക്ക്ഡൌണ്‍ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യത്തിന്‍റെ വില്‍പന തടഞ്ഞത്. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പൊലീസ് തകര്‍ത്തിരുന്നു. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ മദ്യത്തിന്‍റെ മാത്രമല്ല സിഗരറ്റിന്‍റെയും വില്‍പനയും ദക്ഷിണാഫ്രിക്കയില്‍ തടഞ്ഞിരുന്നു.