മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Published : Jul 29, 2025, 02:43 PM IST
cholesterol

Synopsis

ഓട്‌സ് കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, രക്തത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

'മോശം' കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന അളവിലുള്ള എൽഡിഎൽ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. 

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങൾക്ക് എൽഡിഎൽ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കാനും കഴിയും. മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഓട്സ്

ഓട്‌സ് കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, രക്തത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

ഫാറ്റി ഫിഷ്

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണ് മാത്സ്യം. എൽഡിഎൽ വർദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പുകൾ ഫാറ്റി ഫിഷിൽ കൂടുതലാണ്. കൊഴുപ്പുള്ള മത്സ്യത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇവ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ക്രമരഹിതമായ ഹൃദയമിടിപ്പിന്റെ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

പയർവർ​ഗങ്ങൾ

പയർവർ​ഗങ്ങൾ അമിത വിശപ്പ് തടയുന്നു. ഭക്ഷണത്തിനുശേഷം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നും. കിഡ്നി ബീൻസ്, പയർ, കടല ബ്ലാക്ക് ബീൻസ്, ലിമ ബീൻസ് എന്നിവ ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

ന‌ട്സ്

നട്‌സ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു. വാൾനട്ട് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ (ആൽഫ-ലിനോലെനിക് ആസിഡ്) സമ്പന്നമായ ഉറവിടമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

പഴങ്ങൾ

ആപ്പിൾ, മുന്തിരി, സ്ട്രോബെറി, സിട്രസ് പഴങ്ങൾ എന്നിവയെല്ലാം പെക്റ്റിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന നാരുകളാണ്. പഴങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മാത്രമല്ല ​പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍