ഹെപ്പറ്റൈറ്റിസ് എ ; രോ​ഗലക്ഷണങ്ങളും പ്രതിരോധമാർ​ഗങ്ങളും

Published : Jun 13, 2025, 03:37 PM IST
World hepatitis Day 2022

Synopsis

ഹെപ്പറ്റൈറ്റിസ് വൈറസുകൾ കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന്റെ പ്രവർത്തന ശേഷിയെ ബാധിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ യുടെ ഇൻകുബേഷൻ കാലാവധി രണ്ട് മുതൽ ആറ് ആഴ്ച വരെയാണ്.

മഴക്കാലത്ത് പിടിപെടുന്ന രോ​ഗങ്ങളിലൊന്നാണ് ഹെപ്പറ്റൈറ്റിസ് എ. ഹെപ്പറ്റൈറ്റിസ് എ എന്നത് വളരെ പകർച്ചവ്യാധിയായ കരൾ അണുബാധയാണ്. ഇത് സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായോ വസ്തുവുമായോ ഉള്ള അടുത്ത സമ്പർക്കത്തിലൂടെയോ പടരുന്നു. ഹെപ്പറ്റൈറ്റിസ് വൈറസുകൾ കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന്റെ പ്രവർത്തന ശേഷിയെ ബാധിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ യുടെ ഇൻകുബേഷൻ കാലാവധി രണ്ട് മുതൽ ആറ് ആഴ്ച വരെയാണ്.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പനി

വിശപ്പില്ലായ്മ

വയറിളക്കം

ക്ഷീണവും ബലഹീനതയും

അടിവയറ്റിലെ അസ്വസ്ഥത

മൂത്രത്തിലെ നിറവ്യത്യാസം

ചർമ്മത്തിൽ തിണർപ്പ്

രോഗബാധിതരായ എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങൾ സാധാരണയായി ആഴ്ചകൾക്കുള്ളിൽ മാറുന്നതുമാണ്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, ലക്ഷണങ്ങൾ നിരവധി മാസങ്ങൾ നീണ്ടുനിൽക്കുകയും ഗുരുതരമായ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

പ്രതിരോധമാർ​ഗങ്ങൾ

പച്ചയായതും വേവിക്കാത്തതുമായ മാംസവും മത്സ്യവും ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക.

നല്ല ശുചിത്വം പാലിക്കുക. ( സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, പ്രത്യേകിച്ച് ടോയ്ലെറ്റ് ഉപയോഗിച്ചതിന് ശേഷവും ഭക്ഷണത്തിന് മുമ്പും പതിവായി കൈകഴുകുന്നതിൻ്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുക)

സുരക്ഷിതമായ ലൈംഗിക മാർ​ഗം സ്വീകരിക്കുക.

തിളപ്പിച്ചതോ അരിച്ചെടുത്തതോ ആയ വെള്ളം മാത്രം കുടിക്കുക.

രോഗബാധിതനായ വ്യക്തിയുമായി പാത്രങ്ങൾ, ടവലുകൾ, ടൂത്ത് ബ്രഷുകൾ എന്നിവ പങ്കിടരുത്.

മിക്ക വ്യക്തികളും ഹെപ്പറ്റൈറ്റിസ് എയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കുകയും ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നേടുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ