World Population Day 2025 : ഇന്ന് ലോക ജനസംഖ്യാ ദിനം ; ഈ ദിനത്തിന്റെ ചരിത്രവും പ്രധാന്യവും അറിയാം

Published : Jul 11, 2025, 07:50 AM IST
World Population Day 2025

Synopsis

ജനസംഖ്യാ വളർച്ച വിഭവങ്ങളിലും പരിസ്ഥിതിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനമാണ്. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 ന് ലോകജനസംഖ്യ അഞ്ച് ബില്യൺ തികഞ്ഞതിന്റെ പ്രചോദനത്താൽ 1989 ൽ ഐക്യരാഷ്ട്രസഭ ഈ ദിനം സ്ഥാപിച്ചു.

ലോകജനസംഖ്യ 5 ബില്യണിലെത്തിയ 1987 ജൂലൈ 11 ലെ 'ഫൈവ് ബില്യൺ ദിന'ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകബാങ്കിലെ മുതിർന്ന ജനസംഖ്യാ ശാസ്ത്രജ്ഞനായ ഡോ. കെ.സി. സക്കറിയ ഈ അവസരം ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചു. 

ലോക ജനസംഖ്യാ ദിനത്തോടെ ജനസംഖ്യാ സംബന്ധമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള പ്രാധാന്യം എടുത്തുകാണിക്കാനാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്.

കാലക്രമേണ, ലോക ജനസംഖ്യാ ദിനത്തിന്റെ ശ്രദ്ധ ജനസംഖ്യാ വളർച്ചയിൽ നിന്ന് മാതൃ ആരോഗ്യം, ശിശുക്ഷേമം, കുടുംബാസൂത്രണം തുടങ്ങിയ വിഷയങ്ങളിലേക്ക് മാറി. മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും സംസാരിക്കാനുള്ള ഒരു വേദിയായി ലോക ജനസംഖ്യാ ദിനം മാറിയിരിക്കുന്നു.

ജനസംഖ്യാ വളർച്ച വിഭവങ്ങളിലും പരിസ്ഥിതിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, പ്രത്യുൽപാദന ആരോഗ്യ, കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. ലിംഗ നിലവാരം, യുവജന ശാക്തീകരണം, വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും തുല്യ പ്രവേശനം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യും.

"ന്യായവും പ്രതീക്ഷയുമുള്ള ഒരു ലോകത്ത് അവർ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക" എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും