International Day of Persons with Disabilities; നാളെ അന്താരാഷ്ട്ര ഭിന്നശേഷി ദിനം

Published : Dec 02, 2025, 08:50 AM IST
international day of persons with disabilities

Synopsis

ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.

അന്താരാഷ്ട്ര ഭിന്നശേഷി ദിനം എല്ലാ വർഷവും ഡിസംബർ 3-ന് ആചരിക്കുന്നു. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 1992-ൽ ഐക്യരാഷ്ട്രസഭയാണ് ഈ ദിനം സ്ഥാപിച്ചത്.

1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻറെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്.

യുഎന്നിന്‍റെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മിപ്പെടുത്തുക കൂടിയാണ്. "സാമൂഹിക പുരോഗതി കൈവരിക്കുന്നതിനായി ഭിന്നശേഷി സമൂഹങ്ങളെ പരിപോഷിപ്പിക്കുക" എന്നതാണ് ഈ  വര്‍ഷത്തെ പ്രമേയം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസിഡിറ്റി തടയുന്നതിനായി സഹായിക്കുന്ന നാല് പ്രകൃതിദത്ത മാർ​ഗങ്ങൾ
പതിവായി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം