
വർഷങ്ങളോളമുള്ള നമ്മുടെ പല ദൈനംദിന ശീലങ്ങളും അസ്ഥികളുടെ ആരോഗ്യം ഇല്ലാതാക്കാൻ കാരണമാകുന്നു. നമ്മൾ അറിയാതെ തന്നെ അസ്ഥികളെ ബലഹീനമാക്കുന്ന 5 പ്രധാന ശീലങ്ങൾ എന്തൊക്കെയാണെന്നു അറിയാം.
അസ്ഥികളുടെ ബലം നിലനിർത്തുന്ന പ്രധാന ധാതുവാണ് കാൽസ്യം. ഇതിനെ ശരീരം ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. പാൽ ഉൽപ്പന്നങ്ങൾ, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതും ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളാതിരിക്കുന്നതും കാലക്രമേണ അസ്ഥികളുടെ സാന്ദ്രത കുറയ്ക്കും.
അസ്ഥികൾ ബലമുള്ളതായിരിക്കാൻ കൃത്യമായ ചലനം ആവശ്യമാണ്. നടപ്പ്, ഓട്ടം, പടികൾ കയറൽ, സ്ട്രെങ്ത് ട്രെയിനിംഗ് തുടങ്ങിയ വ്യായാമങ്ങൾ അസ്ഥികോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കും. എന്നാൽ മണിക്കൂറുകളോളം ഒരേയിരിപ്പ് ഇരിക്കുന്നതും വ്യായാമമില്ലാത്ത ജീവിതശൈലിയും അസ്ഥികളുടെ ക്ഷയം വേഗത്തിലാക്കുന്നു.
പുകവലിയും അമിത മദ്യപാനവും
അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് പുകവലിയും അമിത മദ്യപാനവും. പുകവലി അസ്ഥികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും പുതിയ അസ്ഥികോശങ്ങൾ രൂപപ്പെടുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
പ്രോസ്സസ്ഡ് ഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും
പോഷകസമൃദ്ധമായ ഭക്ഷണത്തിന് പകരം പ്രൊസസ്ഡ് ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ കൂൾ ഡ്രിങ്കുകളും കഴിക്കുന്നത് അസ്ഥികളെ ദുർബലപ്പെടുത്തും. പ്രോസ്സസ്ഡ് ഭക്ഷണങ്ങളിലെ അമിത ഉപ്പിന്റെ സാന്നിധ്യം മൂത്രത്തിലൂടെ കാൽസ്യം പുറന്തള്ളപ്പെടാൻ ഇടയാക്കുകയും ചെയ്യും.
കടുത്ത ഡയറ്റിംഗും കുറഞ്ഞ ശരീരഭാരവും
ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായുള്ള ക്രാഷ് ഡയറ്റിംഗും പോഷകാഹാരക്കുറവും അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യവും പ്രോട്ടീനും ശരീരത്തിന് ലഭിക്കാതാക്കുന്നു. അതുപോലെ ആവശ്യത്തിന് ശരീരഭാരമില്ലാത്തതും അസ്ഥികളുടെ സാന്ദ്രത കുറയാൻ കാരണമാകും.
അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2. ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുക. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ സ്വീകരിക്കുക.
3. ദിവസവും നടപ്പ്, സ്ട്രെങ്ത് ട്രെയിനിംഗ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക.
4. പുകവലിയും മദ്യപാനവും ഒഴിവാക്കുക.
5. പ്രായത്തിനും ഉയരത്തിനും അനുയോജ്യമായ ശരീരഭാരം നിലനിർത്തുക.
ജീവിതശൈലിയിൽ വരുത്തുന്ന ഈ ചെറിയ മുൻകരുതലുകൾ വഴി അസ്ഥികളുടെ തേയ്മാനവും ബലക്ഷയവും ഒരുപരിധി വരെ തടയാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam