ഫാറ്റ് ലോസിനായി ‍‍'ഡയറ്റ് സോഡ' വേണ്ട, പകരം ഈ പാനീയങ്ങൾ ശീലമാക്കൂ

Published : Aug 06, 2026, 06:33 PM IST
reduce belly fat hidden tips

Synopsis

'ഡയറ്റ്' സോഡകൾ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കണമെന്നില്ലെന്ന് ലവ്നീത് പറഞ്ഞു.പകരം, പരമ്പരാഗത ഇന്ത്യൻ പാനീയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

ഫാറ്റ് ലോസിനായി ‍‍ഡയറ്റ് സോഡ വേണ്ട, പകരം ഈ പാനീയങ്ങൾ ശീലമാക്കൂ

പതിവ് ശീതളപാനീയങ്ങളെ അപേക്ഷിച്ച് പഞ്ചസാരയില്ലാത്ത പാനീയങ്ങൾ പലപ്പോഴും ആരോഗ്യകരമായ കണക്കാക്കപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്ന കാര്യത്തിൽ, ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ശരിയായ പാനീയം തിരഞ്ഞെടുക്കുന്നതും.

കലോറി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വേണ്ടി പഞ്ചസാരയില്ലാത്ത ശീതളപാനീയങ്ങൾ (sugar-free soft drinks) തിരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ച രീതിയല്ലെന്ന് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര പറയുന്നു. 'ഡയറ്റ്' സോഡകൾ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കണമെന്നില്ലെന്ന് ലവ്നീത് പറഞ്ഞു.പകരം, പരമ്പരാഗത ഇന്ത്യൻ പാനീയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

ശരീരഭാരം കുറയുന്നതിനെ കലോറി ഉപഭോഗം മാത്രമല്ല, ഹോർമോൺ നിലയും കുടലിന്റെ ആരോഗ്യവും സ്വാധീനിക്കുന്നുണ്ട്.

സാധാരണ സോഡയ്ക്ക് പകരം ഡയറ്റ് സോഡ ഉപയോഗിച്ചിട്ടും വയറ്റിലെ കൊഴുപ്പ് കുറയാത്തതോ വൈകുന്നേരം നാല് മണിയോടെ മധുരം കഴിക്കാനുള്ള അതിയായ ആഗ്രഹമോ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു പ്രധാന കാര്യം ഓർക്കുക. ശരീരഭാരം കുറയുന്നത് കേവലം കലോറി കണക്കുകളെ മാത്രം ആശ്രയിച്ചല്ല, മറിച്ച് ഹോർമോണുകളുടെയും കുടലിന്റെയും ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണെന്നും അവർ പറയുന്നു.

ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോൾ അത് മധുരം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും, അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാം. കൂടാതെ, അസ്പാർട്ടേം, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരങ്ങൾ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രതികൂലമായി ബാധിക്കാം. ഇത് "കൊഴുപ്പിനെ നിലനിർത്തുന്ന ആന്തരിക വീക്കം" (visceral inflammation) ഉണ്ടാക്കാനും ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതൽ ദുഷ്കരമാക്കാനും കാരണമായേക്കാം.

ഡയറ്റ് സോഡകൾക്കും എനർജി ഡ്രിങ്കുകൾക്കും പകരം, ലളിതമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പരമ്പരാഗത ഇന്ത്യൻ പാനീയങ്ങൾ കുടിക്കുക. സന്തുലിതമായ ജീവിതശൈലിയുടെ ഭാഗമായി, രാസവസ്തുക്കൾ അടങ്ങിയ സോഡകൾക്കും എനർജി ഡ്രിങ്കുകൾക്കും പകരം പ്രകൃതിദത്തമായ പാനീയങ്ങൾ കുടിക്കുക.

പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയതും വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നതുമായ തണുപ്പിച്ച സത്തു ഷർബത്ത് (sattu sharbat) ശീലമാക്കുക. ഇത് അമിത വിശപ്പ് തടയും. മസാല ചേർത്ത മോര് കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പ്രകൃതിദത്ത പ്രോബയോട്ടിക്സ് നൽകുന്നു.

 ഉച്ചസമയത്തുണ്ടാകുന്ന വയറു വീർക്കലും ശരീരവീക്കവും പെട്ടെന്ന് ശമിപ്പിക്കാൻ ഈ പരമ്പരാഗത പാനീയം സഹായിക്കും. പുതിന നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശാന്തമാക്കാനും ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് പുനഃസ്ഥാപിക്കാനും സഹായിക്കുമെന്ന് അവർ പറയുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയ കരിക്കിൻ വെള്ളം ഫാറ്റ് ലോസിന് സഹായിക്കുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ടയുടെ മഞ്ഞ കൊളസ്ട്രോൾ കൂട്ടുമോ? ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോ​ഗ്യകരം?
മാനസികമായി കരുത്തുള്ളവർ ഒരിക്കലും ചെയ്യാത്ത 8 കാര്യങ്ങൾ; മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നു