പുരുഷന്മാർക്ക് വയറ്റിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാകുന്നത് എന്ത് കൊണ്ട്?

Published : Nov 10, 2025, 10:10 PM IST
stomach cancer

Synopsis

വയറ്റിലെ ആവരണത്തിൽ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോഴാണ് ആമാശയ ക്യാൻസർ ഉണ്ടാകുന്നതെന്ന് ഡോ. അജ്ഗാവോങ്കർ പറയുന്നു. Why are men more likely to get stomach cancer 

വയറ്റിലെ അർബുദം ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്നു. വയറ്റിലെ ക്യാൻസർ ബാധിച്ച് കഴിഞ്ഞാൽ പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ അപകടസാധ്യത എന്ന് പഠനങ്ങൾ പറയുന്നു. ഈ വ്യത്യാസത്തിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നത് നേരത്തെയുള്ള കണ്ടെത്തലിനും പ്രതിരോധത്തിനും സഹായിക്കുമെന്ന് ടിജിഎച്ച് ഓങ്കോ ലൈഫ് കാൻസർ സെന്ററിലെ സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ. ഉത്കർഷ് അജ്ഗാവോങ്കർ പറയുന്നു.

വയറ്റിലെ ആവരണത്തിൽ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോഴാണ് ആമാശയ ക്യാൻസർ ഉണ്ടാകുന്നതെന്ന് ഡോ. അജ്ഗാവോങ്കർ പറയുന്നു. ഇത് പലപ്പോഴും വളരെ പതുക്കെ വികസിക്കുന്നു. ദഹനക്കേട്, വയറു വീർക്കൽ, ഓക്കാനം, അല്ലെങ്കിൽ പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

വയറ്റിലെ അർബുദം ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാമെങ്കിലും സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് ഇത് വരാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ പറയുന്നു. പുരുഷന്മാർ കൂടുതൽ പുകവലിക്കുകയും, കൂടുതൽ തവണ മദ്യം കഴിക്കുകയും, കൂടുതൽ സംസ്കരിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം ആമാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

രാസവസ്തുക്കൾ, പൊടി, അല്ലെങ്കിൽ ചില ലോഹങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്ന ജോലികളിലാണ് പല പുരുഷന്മാരും ജോലി ചെയ്യുന്നത്. ഇത് അവരുടെ അപകടസാധ്യത വർദ്ധിപ്പിക്കും. പുരുഷന്മാർക്ക് കൂടുതൽ സാധ്യതയുണ്ടെങ്കിലും, സ്ത്രീകൾക്കും വയറ്റിലെ അർബുദം വരാം. എല്ലാവരും രോഗലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും പ്രതിരോധ ശീലങ്ങൾ സ്വീകരിക്കുകയും വേണം.

ആരോഗ്യകരമായ ജീവിതശൈലി ‌പിന്തുടരുന്നത് വയറ്റിലെ അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുക. പുകവലി ഒഴിവാക്കുകയും മദ്യപാനം പരിമിതപ്പെടുത്തുകയും ചെയ്യുക. ഹെലിക്കോബാക്റ്റർ പൈലോറി അണുബാധകൾ നിയന്ത്രിക്കുന്നതും നിർണായകമാണ്. കാരണം അവ വയറ്റിലെ ക്യാൻസറിനുള്ള സാധ്യതയ്ക്കുള്ള പ്രധാന അപകട ഘടകമാണെന്ന് വിദ​ഗ്ധർ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും
വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്