രാത്രിയിൽ ചോറ് കഴിച്ചാൽ ശരീരഭാരം കൂടുമോ?

Published : Oct 14, 2026, 12:31 PM IST
rice

Synopsis

കുടവയറും തടിയും കൂട്ടുന്ന ഭക്ഷണമാണ് ചോറ് എന്ന ധാരണ വളരെ സാധാരണമാണ്. ചെറിയ അളവിൽ ചോറ് കഴിച്ചാൽ പോലും വണ്ണം കൂടാമെന്ന് പലരും കരുതുന്നു. യാഥാർത്ഥത്തിൽ രാത്രിയിൽ ചോറ് കഴിച്ചാൽ ശരീരഭാരം കൂടുമോ?

ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ആളുകൾ തങ്ങളുടെ പ്ലേറ്റിൽ നിന്ന് ആദ്യം ഒഴിവാക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. കുടവയറും തടിയും കൂട്ടുന്ന ഭക്ഷണമാണ് ചോറ് എന്ന ധാരണ വളരെ സാധാരണമാണ്. ചെറിയ അളവിൽ ചോറ് കഴിച്ചാൽ പോലും വണ്ണം കൂടാമെന്ന് പലരും കരുതുന്നു. യാഥാർത്ഥത്തിൽ രാത്രിയിൽ ചോറ് കഴിച്ചാൽ ശരീരഭാരം കൂടുമോ?

രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം കൂടില്ലെന്ന് പോഷകാഹാര വിദഗ്ധയായ രൂപാലി ദത്ത പറയുന്നു. ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്ന സമയത്തേക്കാൾ ഉപരിയായി, മൊത്തത്തിലുള്ള കലോറി ഉപഭോഗവും ചെലവഴിക്കലുമാണ് ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണ്ണായകമെന്ന് അവർ വിശദീകരിക്കുന്നു. ശരീരത്തിൽ നിന്ന് ചെലവഴിക്കപ്പെടുന്നതിനേക്കാൾ കുറഞ്ഞ അളവിൽ കലോറി കഴിക്കുന്നിടത്തോളം കാലം, രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം വർദ്ധിക്കില്ല. ചുരുക്കത്തിൽ, രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുമെന്ന ധാരണ വലിയൊരു തെറ്റിദ്ധാരണയാണെന്ന് രൂപാലി പറഞ്ഞു.

അത്താഴത്തിന് ചോറ് ഒഴിവാക്കണമെന്ന് ദത്ത നിർദ്ദേശിക്കുന്നില്ലെങ്കിലും കഴിക്കുന്ന അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു നേരത്തെ ഭക്ഷണത്തിൽ ഏകദേശം അര മുതൽ ഒരു കപ്പ് വരെ ചോറ് മാത്രം കഴിക്കാനാണ് അവർ നിർദ്ദേശിക്കുന്നത്. ചോറിനൊപ്പം പയറുവർഗ്ഗങ്ങൾ (ദാൽ), പനീർ, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ചോറ് മാത്രം കഴിക്കുന്നതിനേക്കാൾ, ഇത്തരം വിഭവങ്ങൾ ചേർത്തുള്ള ഭക്ഷണം കൂടുതൽ സമീകൃതമാക്കാൻ ഈ രീതി സഹായിച്ചേക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നും രൂപാലി പറഞ്ഞു. രാത്രിയിൽ ചോറ് കഴിക്കുകയാണെങ്കിൽ ഉറങ്ങുന്നതിനു ഏകദേശം രണ്ട് മണിക്കൂർ മുമ്പ് കഴിക്കണമെന്നും അവർ പറയുന്നു.

മറ്റൊന്ന് വെയ്റ്റ് കുറയ്ക്കുന്നതിന് പലരും ചോറിന് പകരം പൂർണ്ണമായും റൊട്ടി, ചപ്പാത്തി എന്നിവയിലേക്ക് മാറാൻ ശ്രമിക്കാറുണ്ട്. ആരോഗ്യകരമായ അത്താഴത്തിൽ ഇവ രണ്ടും ഉൾപ്പെടുത്താമെന്നും, എന്നാൽ ഏത് തിരഞ്ഞെടുക്കണം എന്നത് ഒരാളുടെ ദഹനശേഷി, വ്യക്തിപരമായ ഇഷ്ടങ്ങൾ, മൊത്തത്തിലുള്ള ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒന്നിന് പകരം മറ്റൊന്ന് തിരഞ്ഞെടുക്കുന്നതിലല്ല, മറിച്ച് ഭക്ഷണത്തിന്റെ അളവ് കൃത്യമാക്കുന്നതിലും അത് സമീകൃതമാണെന്ന് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രൂപാലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ
എപ്പോഴും ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നുണ്ടോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം