World Cervical Cancer Elimination Day 2025 : സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Nov 17, 2025, 03:31 PM IST
cervical cancer

Synopsis

ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (HPV) തുടർച്ചയായ അണുബാധ മൂലമാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്.  World Cervical Cancer Elimination Day symptoms of cervical cancer

നവംബർ 17നാണ് ലോക സെർവിക്കൽ ക്യാൻസർ നിർമാർജന ദിനം ആചരിക്കുന്നത്. സെർവിക്കൽ ക്യാൻസർ മൂലം ലോകമെമ്പാടുമുള്ള ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും എച്ച്പിവി HPV വാക്സിനേഷൻ, ഉയർന്ന സ്ക്രീനിംഗ്, ചികിത്സാ രീതികൾ എന്നിവയെ കുറിച്ച് ആളുകളിൽ അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നു. ഈ രോഗം അവസാനിപ്പിക്കുന്നതിന് സ്ക്രീനിംഗ്, വാക്സിനേഷൻ, ചികിത്സ എന്നിവ പ്രധാനമാണെന്ന് ഐക്യരാഷ്ട്രസഭ എക്‌സിലെ ഒരു പോസ്റ്റിൽ പങ്കിട്ടു. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ നാലാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. 2022 ൽ ഏകദേശം 660,000 പുതിയ കേസുകളും ഏകദേശം 350,000 മരണങ്ങളും ഉണ്ടായിട്ടുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (HPV) തുടർച്ചയായ അണുബാധ മൂലമാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. എച്ച്ഐവി ബാധിതരായ സ്ത്രീകൾക്ക് എച്ച്ഐവി ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തി ഉടനടി ചികിത്സിച്ചാൽ സെർവിക്കൽ ക്യാൻസർ ഭേദമാക്കാൻ കഴിയും.

എച്ച്പിവിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പും, പരിശോധനയും ചികിത്സയും സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള ഫലപ്രദമായ മാർ​ഗങ്ങളാണ്. ഈ വർഷത്തെ പ്രമേയം "ഇപ്പോൾ പ്രവർത്തിക്കുക: സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുക" എന്നതാണ്.

സെർവിക്കൽ ക്യാൻസർ എന്നത് സെർവിക്സിലെ ഒരു തരം ക്യാൻസറാണ്. ഇത് സാധാരണയായി സ്ഥിരമായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിന് ശേഷമോ ആർത്തവത്തിനിടയിലോ പോലുള്ള അസാധാരണമായ യോനി രക്തസ്രാവം, ദുർഗന്ധം വമിക്കുന്ന യോനി ഡിസ്ചാർജ് എന്നിവ ആദ്യകാല ലക്ഷണങ്ങളിൽ ഉൾപ്പെടാം.

ശാരീരിക ബന്ധത്തിന് ശേഷം ചെറിയ തോതിലുള്ള സ്പോട്ടിംഗ് അല്ലെങ്കിൽ അമിതമായ ബ്ലീഡിംഗ് എന്നിവ കാണുകയാണെങ്കിൽ അത് സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണമാകാം. അമിതമായ രക്തസ്രാവം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

വജൈനൽ ഭാഗത്ത് നിന്ന് സ്രവങ്ങൾ പുറത്ത് വരുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ രീതിയിൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണമായാണ് പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക