World Diabetes Day 2025 : രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്

Published : Nov 13, 2025, 01:17 PM IST
Diabetes

Synopsis

ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതോ ആയ ഒരു അവസ്ഥയാണ് പ്രമേഹം. World Diabetes Day 2025 What happens in the body when blood sugar levels rise

എല്ലാ വർഷവും നവംബർ 14 ന് ലോക പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം, അതിന്റെ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതോ ആയ ഒരു അവസ്ഥയാണ് പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇതിനെ ഹൈപ്പർ ഗ്ലൈസീമിയ എന്നും വിളിക്കുന്നു. മുതിർന്ന ജനസംഖ്യയുടെ (20-79 വയസ്സ്) 11.1% - അല്ലെങ്കിൽ 9 ൽ 1 - പ്രമേഹവുമായി ജീവിക്കുന്നതായി ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ ഡയബറ്റിസ് അറ്റ്ലസ് വ്യക്തമാക്കുന്നു.

പത്തിൽ നാല് പേർക്ക് തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് അറിയില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2050 ആകുമ്പോഴേക്കും മുതിർന്നവരിൽ എട്ട് പേരിൽ ഒരാൾ, അതായത് ഏകദേശം 853 ദശലക്ഷം പേർ പ്രമേഹവുമായി ജീവിക്കാമെന്നും ​ഗവേഷകർ പറയുന്നു.

പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുക മാത്രമല്ല, അത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു. കണ്ണുകൾ മുതൽ ഞരമ്പുകൾ, വൃക്കകൾ, ഹൃദയം തുടങ്ങി മറ്റുള്ളവ വരെ, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കും.

കഠിനമായ കേസുകളിൽ, പ്രമേഹം വൃക്ക തകരാറ്, ഹൃദയ സംബന്ധമായ അസുഖം, പ്രമേഹ ന്യൂറോപ്പതി, പക്ഷാഘാതം, പ്രമേഹ റെറ്റിനോപ്പതി എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ജീവിതശെെലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്.

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഹൃദയത്തെ നിയന്ത്രിക്കുന്ന രക്തക്കുഴലുകളുടെയും ഞരമ്പുകളുടെയും ആവരണത്തെ തകരാറിലാക്കുന്നു. ഈ കേടുപാടുകൾ ധമനികളുടെ സങ്കോചത്തിനും കാഠിന്യത്തിനും കാരണമാകുന്നു. ഇതിനെ ആതെറോസ്ക്ലെറോസിസ് എന്നും വിളിക്കുന്നു. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് നിക്ഷേപം ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രമേഹം പലപ്പോഴും എൽഡിഎൽ (മോശം കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കൂടുന്നതിനും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) കുറയുന്നതിനും കാരണമാകുന്നു. ഇത് ധമനികളുടെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. തുടർന്ന് ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂടുതൽ നിയന്ത്രിക്കുന്നു. പ്ലാക്ക് അടിഞ്ഞുകൂടുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൊറോണറി ധമനികളെ തടയുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും.

പ്രമേഹരോഗികൾക്ക് ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹരോഗികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു
ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം