
ചർമ്മത്തെ സംരക്ഷിക്കാനും മുഖം സുന്ദരമാക്കാനും മികച്ചതാണ് തെെര്. കാരണം തെെരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു, അതേസമയം ഇതിലെ കൊഴുപ്പുകളും പ്രോട്ടീനുകളും ചർമ്മത്തെ ജലാംശം നൽകാനും മൃദുവാക്കാനും സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ..
ഒന്ന്
2 ടേബിൾസ്പൂൺ തൈര് 1 ടേബിൾസ്പൂൺ തേനുമായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. മുഖക്കുരു മാറാൻ മികച്ചതാണ് ഈ ഫേസ് പാക്ക്.
രണ്ട്
2 ടേബിൾസ്പൂൺ തൈരും 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും 10-15 മിനിറ്റ് പുരട്ടി കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
2 ടേബിൾസ്പൂൺ തൈര്, 1 ടേബിൾസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾ എന്നിവയുമായി യോജിപ്പിച്ച ശേഷം 15 - 20 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.
നാല്
2 ടേബിൾസ്പൂൺ തൈരും 1 ടീസ്പൂൺ നാരങ്ങാനീരുമായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. ശേഷം കഴുകി കളയുക.