World Health Day 2026 : ഇന്ന് ലോകാരോഗ്യ ദിനം, ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം

Published : Apr 07, 2026, 08:56 AM IST
world health day

Synopsis

ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നാണ് 2026ലെ പ്രമേയം.

ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനമാണ്. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. 

ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടന (WHO) 1948 ൽ സ്ഥാപിതമായതിന്റെ വാർഷികമാണ് ഈ ദിനം. ആദ്യത്തെ ലോകാരോഗ്യ ദിനം 1949 ജൂലൈ 22-ന് ആചരിച്ചു, പിന്നീട് തീയതി ഏപ്രിൽ 7-ലേക്ക് മാറ്റി.

പൊതുജനാരോഗ്യത്തിന്റെ പ്രധാന ആശങ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും വ്യക്തിഗതവും ആഗോളവുമായ തലങ്ങളിൽ കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ആഗോള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുക, ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുക, മാനസികവും ശാരീരികവുമായ ക്ഷേമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നാണ് 2026ലെ പ്രമേയം. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കാൻ ശാസ്ത്രീയ സഹകരണം എങ്ങനെ സഹായിക്കുന്നുവെന്ന് എടുത്തുകാണിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിന്റെ തുടക്കം കുറിക്കുന്നു.

ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടുക, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1948 ഏപ്രിൽ 7 നാണ് ഈ സംഘടന ഔദ്യോഗികമായി സ്ഥാപിതമായത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വർഷം തോറും ഈ ദിനം ആചരിച്ചുവരുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചർമ്മം തിളക്കമുള്ളതാക്കാൻ ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങൾ
ഹെപ്പറ്റൈറ്റിസ് ബിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?