World No Tobacco Day 2025 : പുകവലി മാനസികാരോ​ഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

Published : May 31, 2025, 11:43 AM IST
World No Tobacco Day 2025 : പുകവലി മാനസികാരോ​ഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

Synopsis

പുകവലി ഉപേക്ഷിച്ച് ആഴ്ചകൾക്കുള്ളിൽ മാനസികാരോഗ്യം മെച്ചപ്പെടാൻ തുടങ്ങും. നന്നായി ഉറങ്ങാനാകുന്നു.ആത്മവിശ്വാസം തിരികെ ലഭിക്കുന്നുതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. പുകയിലയുടെ ആരോഗ്യപരമായ ദോഷഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.  പുകവലി ശ്വാസകോശത്തെ മാത്രമല്ല വിവിധ അവയവങ്ങളെയാണ് ബാധിക്കുന്നത്. പുകവലി ശീലം മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. അത് സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുന്നു.

പുകവലി ഉപേക്ഷിച്ച് ആഴ്ചകൾക്കുള്ളിൽ മാനസികാരോഗ്യം മെച്ചപ്പെടാൻ തുടങ്ങും. നന്നായി  ഉറങ്ങാനാകുന്നു. ആത്മവിശ്വാസം തിരികെ ലഭിക്കുന്നുതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പലരും പുകവലിക്കുന്നത് പിരിമുറുക്കം കുറയ്ക്കാനാണ്. എന്നാൽ നിക്കോട്ടിൻ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. അതിന്റെ ഫലങ്ങൾ മാറിക്കഴിഞ്ഞാൽ അത് ഉത്കണ്ഠയും ദേഷ്യവും വർദ്ധിപ്പിക്കുന്നു.

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിക്കോട്ടിൻ  ഊർജ്ജക്കുറവ്, ദുഃഖം, ദൈനംദിന പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം.

പുകവലി ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കുന്നു. പല പുകവലിക്കാരും മോശം ഉറക്കം, അസ്വസ്ഥമായ ഉറക്കം അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നിവയാൽ ബുദ്ധിമുട്ടുന്നു. മോശം ഉറക്കം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. പുകവലിക്കുന്നത് സ്ട്രെസ് കുറയ്ക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, അത് യഥാർത്ഥത്തിൽ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ ഉയർത്തുന്നു.

ചിലരിൽ ഉത്കണ്ഠാ രോഗങ്ങൾ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് പുകവലി കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ചില വ്യക്തികൾ പുകവലി ഒരു സ്വയം ചികിത്സയായി ഉപയോഗിച്ചേക്കാം. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത് ഈ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കുക ചെയ്യും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈപ്പ് 5 പ്രമേഹം ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
Health Tips : ബാർലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ