World No Tobacco Day 2025 : പുകച്ചു വിടരുതേ... ഇന്ന് ലോക പുകയില വിരുദ്ധ ദിനം

Published : May 31, 2025, 09:59 AM IST
World No Tobacco Day 2025 :  പുകച്ചു വിടരുതേ... ഇന്ന് ലോക പുകയില വിരുദ്ധ ദിനം

Synopsis

പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ൽ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നൽകി.

എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നു. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ൽ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നൽകി.

പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി 1998-ൽ WHO പുകയില രഹിത സംരംഭം (TFI) സ്ഥാപിച്ചു.  "Unmasking the Appeal: Exposing Industry tactics on tobacco and necotinoproducts" എന്നതാണ് ഈ വിഷയത്തെ പ്രമേയം.  പുകയില, നിക്കോട്ടിൻ സംരംഭങ്ങൾ അവരുടെ ദോഷകരമായ ഉൽപ്പന്നങ്ങൾ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്നത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്ന് പുകയില, നിക്കോട്ടിൻ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയോടുള്ള ആകർഷണമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. പുകയില ഉപഭോഗം മൂലം പ്രതിവർഷം എട്ട് ദശലക്ഷം പേർ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. മുതിർന്നവരിൽ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു.പൊതുസ്ഥലങ്ങളിൽ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ