
ഓരോ വർഷവും സെപ്റ്റംബർ 8-ന് ലോകമെമ്പാടും World Physiotherapy Day ആചരിക്കുന്നു. ഫിസിയോതെറാപ്പിയുടെ പ്രാധാന്യവും, മനുഷ്യരുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ പങ്കും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ദിനമാണിത്. 2026 ലെ Cardiovascular Disease and Stroke എന്ന പ്രമേയം വളരെ പ്രസക്തമാണ്. ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങൾ, പക്ഷാഘാതം (Stroke) തുടങ്ങിയവ ഇന്ന് ലോകമെമ്പാടും വലിയ ആരോഗ്യഭീഷണിയാണ്.
ഹൃദയാരോഗ്യത്തിലും ഫിസിയോതെറാപ്പി
ഹൃദയസംബന്ധമായ രോഗങ്ങൾ വന്നതിനുശേഷമുള്ള ചികിത്സയിൽ മരുന്നുകളും ശസ്ത്രക്രിയകളും മാത്രമല്ല, ശാസ്ത്രീയമായ വ്യായാമവും പുനരധിവാസവും വളരെ പ്രധാനമാണ്. Cardiac Rehabilitation-ന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റുകൾ രോഗിയുടെ ശാരീരികശേഷി വിലയിരുത്തുകയും, സുരക്ഷിതമായ വ്യായാമങ്ങൾ നിർദേശിക്കുകയും, ക്രമേണ പ്രവർത്തനശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
സ്ഥിരമായ ശാരീരിക പ്രവർത്തനവും വ്യായാമവും, ഹൃദയത്തിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്താൻ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അമിതവണ്ണം കുറയ്ക്കാൻ പ്രമേഹം നിയന്ത്രിക്കാൻ ശാരീരിക ക്ഷമത വർധിപ്പിക്കാൻ ഭാവിയിലെ cardiovascular risk കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ട് “Exercise is Medicine” എന്ന ആശയം ഹൃദയാരോഗ്യത്തിലും വളരെ പ്രസക്തമാണ്.
സ്ട്രോക്കിന് ശേഷം ഫിസിയോതെറാപ്പി — ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്
സ്ട്രോക്ക് ഒരു വ്യക്തിയുടെ ചലനശേഷിയെയും ശരീരത്തിന്റെ ബാലൻസിനെയും നടക്കാനുള്ള കഴിവിനെയും ദൈനംദിന പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചേക്കാം. ഇവിടെ ഫിസിയോതെറാപ്പിയുടെ പങ്ക് വളരെ വലുതാണ്. Stroke Rehabilitation വഴി ചലനം വീണ്ടെടുക്കുക,
ശരീരസമതുലിതാവസ്ഥ മെച്ചപ്പെടുത്തുക, നടത്തം പരിശീലിക്കുക, പേശികളുടെ ശക്തി വർധിപ്പിക്കുക, ദൈനംദിന പ്രവർത്തനങ്ങളിൽ സ്വാതന്ത്ര്യം നേടുക, ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ മടങ്ങിവരിക എന്നിവ സാധ്യമാക്കാൻ കഴിയും.
Stroke-ന്റെ കാര്യത്തിൽ “The earlier, the better” എന്നതാണ് പ്രധാനപ്പെട്ട ആശയം. രോഗിയുടെ മെഡിക്കൽ നില അനുവദിക്കുന്ന മുറയ്ക്ക് വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള rehabilitation ആരംഭിക്കുന്നത് മികച്ച functional recovery-ക്ക് സഹായകരമാണ്.
ഫിസിയോതെറാപ്പിയുടെ വളർച്ചയുടെ പുതിയ അധ്യായം
ഫിസിയോതെറാപ്പി ഇന്ന് ഒരു ചികിത്സാരീതിയിൽ മാത്രം ഒതുങ്ങുന്നില്ല. Prevention, Treatment and Rehabilitation എന്ന മൂന്ന് തലങ്ങളിലും അതിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ Allied and Healthcare Professionals മേഖലയിലെ വലിയൊരു മുന്നേറ്റമാണ് National Commission for Allied and Healthcare Professions (NCAHP) എന്ന നിയമപരമായ സംവിധാനത്തിലൂടെയും അതുമായി ബന്ധപ്പെട്ട ദേശീയതലത്തിലുള്ള നിയന്ത്രണ-അംഗീകാര സംവിധാനങ്ങളിലൂടെയും ഉണ്ടായത്.
ഫിസിയോതെറാപ്പിസ്റ്റുകളുടെ professional identity, education, standards of practice, autonomy എന്നിവയ്ക്ക് കൂടുതൽ വ്യക്തതയും അംഗീകാരവും ലഭിക്കുന്നതോടെ, ഫിസിയോതെറാപ്പി ഒരു സ്വതന്ത്ര ആരോഗ്യശാസ്ത്രശാഖ എന്ന നിലയിലുള്ള അതിന്റെ സ്ഥാനം കൂടുതൽ ശക്തമാവുകയാണ്. അതോടൊപ്പം, ഫിസിയോതെറാപ്പിസ്റ്റുകൾക്ക് “Dr.” എന്ന professional prefix ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അംഗീകാരം/നിർദേശങ്ങൾ സംബന്ധിച്ചും പുതിയൊരു ആത്മവിശ്വാസം profession-ന് ലഭിച്ചിട്ടുണ്ട്. ഇത് രോഗികളുടെ മനസ്സിൽ ഫിസിയോതെറാപ്പിസ്റ്റുകളോടുള്ള വിശ്വാസവും professional identity-യും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുമുണ്ട്. എന്നാൽ ഈ അംഗീകാരങ്ങൾക്കൊപ്പം നമ്മുടെ ഉത്തരവാദിത്വവും വർധിക്കുന്നു.
ലേഖനം തയ്യാറാക്കിയത്:
ഡോ. വിനോദ് രാജ്
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam