പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു; 6 പേർ‌ക്ക് ഗുരുതരം, 5 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

Published : May 13, 2025, 09:59 AM ISTUpdated : May 13, 2025, 10:07 AM IST
പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു; 6 പേർ‌ക്ക് ഗുരുതരം, 5 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

Synopsis

5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.   

ചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. മദ്യം വിതരണം ചെയ്ത പ്രധാനി പരബ് ജിത് സിംഗ് ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ മദ്യം നിർമ്മിച്ചവരെ കണ്ടെത്താനും നടപടി തുടങ്ങി. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെയുള്ള നാലാമത്തെ മദ്യ ദുരന്തമാണ് പ‍ഞ്ചാബിലുണ്ടാവുന്നത്. 

കടൽ ജീവികൾക്ക് മരണക്കെണിയൊരുക്കി വിഷ പ്ലവകങ്ങളുടെ അസാധാരണ വളർച്ച, നിറഞ്ഞത് 150 കിലോമീറ്റർ ദൂരത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ