കെടിഎം ഡ്യൂക്ക് ബൈക്കിൽ വ്ളോഗർ എത്തിയത് 140 കി.മി സ്പീഡിൽ, നിയന്ത്രണം വിട്ട് മറിഞ്ഞ് ദാരുണാന്ത്യം

Published : Dec 03, 2025, 05:19 PM IST
duke bike accident

Synopsis

ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവിന്‍റെ തല ശരീരത്തിൽ നിന്നും വേർപ്പെട്ട നിലയിലാണ്. ഗ്രേറ്റ് ലൈനർ ബ്രിഡ്ജിൽ നിന്നും ഇറങ്ങി വരവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന ദൃക്സാക്ഷികൾ പറയുന്നു. 

സൂറത്ത്: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യൂട്യൂബ്, ഇൻസ്റ്റഗ്രാം വ്ളോഗർക്ക് ദാരുണാന്ത്യം. ജറാത്തിലെ സൂറത്തിൽ നടന്ന അപകടത്തിലാണ് 18 വയസുകാരനായ ‘പികെആർ വ്ളോഗർ’ എന്ന പ്രിൻസ് പട്ടേൽ മരിച്ചത്. തന്റെ കെടിഎം ഡ്യൂക്ക് ബൈക്കിൽ യാത്ര ചെയ്യവേയാണ് പ്രിൻസ് അപകടത്തിൽപ്പെടുന്നത്. ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവിന്‍റെ തല ശരീരത്തിൽ നിന്നും വേർപ്പെട്ട നിലയിലാണ്. സൂറത്തിലെ മൾട്ടി ലെവൽ ഫ്ലൈഓവറായ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലാണ് ദാരുണമായ അപകടം നടന്നത്. 140 കി.മി സ്പീഡിലാണ് പ്രിൻസ് ബൈക്ക് ഓടിച്ചിരുന്നത്.

ഗ്രേറ്റ് ലൈനർ ബ്രിഡ്ജിൽ നിന്നും ഇറങ്ങി വരവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന ദൃക്സാക്ഷികൾ പറയുന്നു. യുവാവ് ബൈക്കിൽ നിന്നും തെറിച്ച് വീണ് പലതവണ റോഡിലൂടെ ഉരുണ്ട് ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയിരുന്നു. അമിത വേഗതിയിലെത്തിയ ബൈക്ക് അപകടം നടന്ന സ്ഥലത്ത് നിന്നും ഏകദേശം 100 മീറ്ററോളം ദൂരത്തിൽ റോഡിലൂടെ നിരങ്ങി നീങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകട സമയത്ത് പ്രിൻസ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

ബൈക്കിംഗ് റീലുകളും ഫാസ്റ്റ് റൈഡിംഗ് ഉള്ളടക്കവും കൊണ്ട് സോഷ്യൽ മീഡിയയിലെ കൗമാരക്കാർക്കിടയിൽ പ്രിൻസ് വളരെ ജനപ്രിയനായിരുന്നു. സെപ്റ്റംബറിൽ ആണ് പ്രിൻസ് പുതിയ കെടിഎം ഡ്യൂക്ക് 390 ബൈക്ക് വാങ്ങുന്നത്. ബൈക്കിന് ലൈല എന്ന് പേരിട്ട് താൻ മജ്നു ആണെന്ന് വിശേഷിപ്പിച്ചുള്ള റീലുകളും അടുത്തിടെ പ്രിൻസ് ചെയ്തിരുന്നു. പുതിയ ബൈക്ക് വാങ്ങി മാസങ്ങൾക്കുള്ളിലാണ് ദാരുണമായ അപകടം സംഭവിച്ചത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം: സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്
കല്യാണി നമ്പിയുടേത് കൊലപാതകം, എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്