
റായ്പുര്‍: ചത്തീസ്ഗഢില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട് എസ്‌യുവി കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ജാഷ്പൂർ ജില്ലയിൽ ബഗിച്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. മദ്യലഹരിയിൽ വാഹനമോടിച്ചയാൾ നിയന്ത്രണംവിട്ട് ഗണേശോത്സവത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നു.
അപകടത്തില്‍ വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. മറ്റുള്ളവരെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ അറസ്റ്റുചെയ്തിട്ടുണ്ട്. 40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് പൊലീസിന്‍റെ പിടിയിലായത്. അപകടത്തിനിടയാക്കിയ വാഹനം പൊലീസ് പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam