
പട്ന: ബീഹാറിൽ ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 48 മണിക്കൂറിനിടെ 34 പേർ ഇടിമിന്നലേറ്റ് മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. നളന്ദ, വൈശാലി ജില്ലകളിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലായാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നളന്ദ, വൈശാലി ജില്ലകൾ കൂടാതെ ബങ്ക, പട്ന, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപുർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരും മരണപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam