
ദില്ലി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന (BSF-ബിഎസ്എഫ്) അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ (Punjab Amritsar) ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് (BSF) സൈനികനാണ് വെടിയുതിര്‍ത്തത്. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
അമൃത്സര്‍ റൂറല്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) ദീപക് ഹിലോരിയും വെടിവെച്ച ജവാനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. വെടിയുതിര്‍ത്ത ജവാന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സൂചനയുണ്ട്. ബറ്റാലിയനിലെ കമാന്‍ഡന്റായ സതീഷ് മിശ്രയുടെ വാഹനത്തിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തതായി സൂചനയുണ്ട്.
വസ്‍ത്രങ്ങള്‍ക്കിടയിലും കളിപ്പാട്ടത്തിലും മയക്കുമരുന്ന്; രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
മനാമ: ബഹ്റൈനിലേക്ക് (Bahrain) മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു (Two foreigners jailed). 33ഉം 36ഉം വയസ് പ്രായമുള്ള ഇവര്‍ കഞ്ചാവും ക്രിസ്റ്റല്‍ മെത്തുമാണ് (marijuana and crystal meth) വിമാന മാര്‍ഗം കൊണ്ടുവന്നതെന്ന് ഹൈ ക്രിമനല്‍ കോടതിയുടെ (High Criminal Court) രേഖകള്‍ വ്യക്തമാക്കുന്നു. ഷര്‍ട്ടുകളിലും കളിപ്പാട്ടങ്ങളിലും ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
മയക്കുമരുന്ന് കൊണ്ടുവന്നുവെന്ന് ഇരുവരും സമ്മതിച്ചു. എന്നാല്‍ മറ്റൊരാളുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്‍തതെന്നും ഇയാള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സാധനങ്ങള്‍ കൊണ്ടുവെയ്‍ക്കുക മാത്രമായിരുന്നു തങ്ങളുടെ ജോലി എന്നും ഇവര്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ 36 വയസുകാരന് 15 വര്‍ഷം ജയില്‍ ശിക്ഷയും സഹായം ചെയ്‍തുകൊടുത്ത രണ്ടാം പ്രതിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്.
വസ്‍ത്രങ്ങളിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് ഇവര്‍ പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു ഷര്‍ട്ടില്‍ ഒളിപ്പിച്ച നിലയില്‍ 550 ഗ്രാം കഞ്ചാവ് അധികൃതര്‍ കണ്ടെടുത്തത്. എന്നാല്‍ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാര്‍ തങ്ങളല്ലെന്ന് ഇരുവരും വാദിച്ചു.
നിശ്ചയിച്ച സ്ഥലത്ത് സാധനങ്ങള്‍ എത്തിക്കുക മാത്രമാണ് തങ്ങളുടെ ജോലി. അജ്ഞാതനായ ഒരു വ്യക്തി അവിടെ നിന്ന് അത് ശേഖരിക്കും. ഇയാളെക്കുറിച്ച് ഒന്നും അറിയില്ല. എത്തിക്കേണ്ട സാധനങ്ങളും ഇതുപോലെയാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി. അജ്ഞാതമായ നമ്പറുകളില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.