യുപിയിൽ ആശ വർക്കറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി,ഫീൽഡ് വർക്കിന് പോയി മടങ്ങി വന്നില്ല;അന്വേഷണം ആരംഭിച്ച് പൊലീസ്

Published : May 20, 2025, 03:26 PM IST
യുപിയിൽ ആശ വർക്കറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി,ഫീൽഡ് വർക്കിന് പോയി മടങ്ങി വന്നില്ല;അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തിങ്കളാഴ്ച അടുത്തുള്ള ഗ്രമത്തില്‍ പോയിരിക്കുകയായിരുന്നു.

ലക്നൗ: ഉത്തര്‍പ്രദേശില്‍ ആശ വര്‍ക്കര്‍ കൊല്ലപ്പെട്ട നിലയില്‍. 40 കാരിയായ രാജ്കുമാരിയെന്ന യുവതിയെയാണ് ആലാപൂരിലെ ഒരു പാടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതശരീരം അര്‍ധനഗ്നമായാണ് കിടന്നിരുന്നത് എന്നും രാജ്കുമാരി പീഡനത്തിനിരയായതായി സംശയിക്കുന്നതായും  പൊലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തിങ്കളാഴ്ച അടുത്തുള്ള ഗ്രമത്തില്‍ പോയിരിക്കുകയായിരുന്നു രാജ്കുമാരി. വൈകുന്നേരം സ്കൂട്ടിയില്‍ രാജ്കുമാരി തിരിച്ചുവരുന്നത് കണ്ടവരുണ്ട്. അതിന് ശേഷമാണ് രാജ്കുമാരിയെ കാണാതാവുന്നത്. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാഘവേന്ദ്രയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആംരംഭിച്ചിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ