
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 11 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. മൂന്നുപേരുടെ മൃതദേഹം ഇന്ന് വിട്ടു നൽകി. പരിക്കേറ്റ മിക്കവരും ആശുപത്രി വിട്ടതായാണ് വിവരം. അതേസമയം, മരിച്ച 11വിദേശ വിദേശ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും.
മൃതദേഹങ്ങൾ വിട്ടു നൽകുന്നതിന് 230 പേരുടെ സംഘത്തെ നിയോഗിച്ചു. ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് മൃതദേഹം കൈമാറും. ഇന്ന് ലഭിച്ച മൃതദേഹത്തിന്റെ പരിശോധന തുടരുകയാണ്.