
ദില്ലി: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വാർത്താ ഏജൻസിയായ യുഎൻഐയുടെ ദില്ലിയിലെ ഓഫീസ് ബലമായി ഒഴിപ്പിച്ചെന്ന് ആരോപണം. റാഫി മാർഗിലെ ഓഫീസ് ആണ് പോലീസ് ഇന്ന് വൈകിട്ട് ഒഴിപ്പിച്ചത്. ജീവനക്കാരെ പൊലീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് മാധ്യപ്രവർത്തകർ പ്രതിഷേധിച്ചു. യുഎൻഐയുടെ ഉടമസ്ഥരായ സ്റ്റേറ്റ്സ്മാൻ ദിനപത്രമാണ് ആരോപണം ഉന്നയിച്ചത്. സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ പോലീസ് മർദ്ദിച്ചു എന്നാണ് ആരോപണം. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം ആണെന്ന് സ്റ്റേറ്റ്സ്മാൻ പ്രതികരിച്ചു. ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ നിർദേശത്തെ തുടർന്നാണ് പോലീസിന്റെ നടപടി. ഏജൻസിക്ക് ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ബോർഡ് അലോട്ട് ചെയ്ത ഭൂമിയായിരുന്നു റാഫി മാർഗത്തിലേത്. ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ബോർഡ് നടപടി ആരംഭിച്ചത്. യുഎൻഐ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam