
കർണാൽ: റോഡിലെ കുഴികൾ പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കാറുള്ളത്. എന്നാൽ ഇതാദ്യമായി, ഇന്ത്യയിലെ ഒരു റോഡിലെ കുഴി പ്രത്യാശയുടെയും ഞെട്ടലിന്റെയും ഒരു അത്ഭുതകരമായമായ സംഭവമായി മാറിയിരിക്കുകയാണ്. റോഡിലെ ഒരു കുഴി ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നത് എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ലല്ലോ, അതു തന്നെയാണ് കാര്യം.
ഹരിയാനയിലെ ഒരു ഹൈവേയിലാണ് അത് സംഭവിച്ചത്. ഇത് ഡോക്ടർമാരെയും ബന്ധുക്കളെയും അമ്പരപ്പിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയും അത്ഭുതപ്പെടുന്നു. മരണം സ്ഥിരീകരിച്ച ഒരാളുടേയും ദുഃഖിതരായ കുടുംബത്തിനും എല്ലാം മാറ്റിമറിച്ച ഒരു ആംബുലൻസ് യാത്രയുടെ കഥയിൽ റോഡിലെ കുഴിയാണ് നായകനായി മാറിയത്. ഒരു സിനിമാ രംഗം പോലെ തോന്നുമെങ്കിലും. ഹരിയാനയിലെ ഒരു കുടുംബത്തിന് ഇത് വലിയ യാഥാർത്ഥ്യമാണ്.
എൻഡിടിവി റിപ്പോർട്ട് പ്രകാരം, കർണാലിനടുത്തുള്ള നിസിംഗിൽ നിന്നുള്ള 80 വയസ്സുകാരനായ ദർശൻ സിംഗ് ബ്രാർ എന്ന ഹൃദയരോഗിയെ നാല് ദിവസത്തോളം വെന്റിലേറ്ററിൽ വെച്ച ശേഷം പാട്യാലയിലെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. പാട്യാലയിലുള്ള തന്റെ സഹോദരൻ വ്യാഴാഴ്ച രാവിലെ 9 മണിയോടെ മുത്തച്ഛന്റെ മരണത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചു. ഞങ്ങൾ ബന്ധുക്കളെ വിവരമറിയിച്ചു. ഒരു പന്തൽ കെട്ടുകയും മറ്റ് ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. സംസ്കാരത്തിനായി വിറകും ഒരുക്കിയിരുന്നതായി അദ്ദേഹത്തിന്റെ ചെറുമകൻ ബൽവാൻ സിംഗ് പറഞ്ഞു. ഈ സംഭവം വൈറലായതോടെ, റോഡിലെ കുഴികളാണ് ചര്‍ച്ചകളാൽ നിറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam