ബോംബ് ഭീഷണി; ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിന്തരമായി ഇറക്കി

Published : Oct 14, 2026, 06:02 PM IST
air india

Synopsis

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശത്തിന് പിന്നാലെ പൈലറ്റ് ഹൈജാക്ക് അലർട്ട് നൽകിയതും പരിഭ്രാന്തിക്ക് ഇടയാക്കി

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിന്തരമായി ഇറക്കി. വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശത്തിന് പിന്നാലെ പൈലറ്റ് ഹൈജാക്ക് അലർട്ട് നൽകിയതും പരിഭ്രാന്തിക്ക് ഇടയാക്കി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും വിമാനം സുരക്ഷിതമായി ദില്ലിയിൽ എത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് എയർ ഇന്ത്യയുടെ AI2030 വിമാനത്തിൽ ബോംബുണ്ടെന്ന ഭീഷണി സന്ദേശം എയർ ഇന്ത്യക്ക് കിട്ടിയത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് 306 യാത്രക്കാരുമായി വരികയായിരുന്ന വിമാനം ഗുജറാത്തിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു സന്ദേശം. സുരക്ഷാ ഏജൻസികൾക്ക് എയർഇന്ത്യ വിവരം കൈമാറി. ഇതിനിടെ വിമാനം ഹൈജാക്ക് ചെയ്താൽ പൈലറ്റ് നല്കുന്ന സ്ക്വോക്ക് കോഡ് 7500 സന്ദേശം ഗുജറാത്ത് എയർ ട്രാഫിക് കൺട്രോളിൽ കിട്ടിയതും ആശങ്ക കൂട്ടി. വിമാനം ജയ്പൂരിലിറക്കാൻ നിർദ്ദേശം നൽകിയ അധികൃതർ ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുത്തു. എൻഎസ്ജി കമാൻഡോ സംഘത്തോട് ജയ്പൂരിലേക്ക് തിരിക്കാൻ തയ്യാറാക്കി നിറുത്തി. എൻഐഎ ഉദ്യോഗസ്ഥരും ഇടപെട്ടു. രാവിലെ 9.35-ഓടെ വിമാനം ജയ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയ ശേഷം വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഹൈജാക്ക് കോഡ് പൈലറ്റ് അബദ്ധത്തിൽ ഉപയോഗിച്ചെന്നാണ് സൂചന. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. വ്യോമയാനമന്ത്രി രാം മോഹൻ നായിഡു സ്ഥിതി വിലയിരുത്തി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീ എന്ന പരി​ഗണന പോലും പൊലീസ് നൽകിയില്ലെന്ന് ആതിര; പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ​ഗാന്ധി
ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ രക്ഷപ്പെടാൻ ശ്രമിച്ചു; 21-ാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം