പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർമാരുടെ അനുവാദത്തോടെ, അതേ ആംബുലൻസിൽ പരീക്ഷാകേന്ദ്രത്തിലെത്തുകയായിരുന്നു

ഭോപ്പാൽ: പ്രസവിച്ച് മൂന്നു മണിക്കൂറിനുള്ളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി പെൺകുട്ടി. ബിഹാറിലെ ബാങ്ക ജില്ലയിൽ ആണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ രുക്മിണി കുമാരിയാണ് പ്രസവം പഠനത്തിന് തടസ്സമാവില്ല എന്ന ദൃഢനിശ്ചയത്തിൽ ഉറച്ചു നിന്ന് ബന്ധുക്കളെയും അധികാരികളെയും ഒരുപോലെ ഞെട്ടിച്ചത്. പൂർണ ഗർഭിണിയായിരുന്ന രുക്മിണിക്ക് ഇന്നലെ കണക്കു പരീക്ഷയായിരുന്നു.

പരീക്ഷക്ക് മണിക്കൂറുകൾ മുമ്പ് പ്രസവ വേദന ആരംഭിച്ചു. ആംബുലൻസിൽ പ്രസവാശുപത്രിയിലേക്ക് പോയ രുക്മിണി, പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർമാരുടെ അനുവാദത്തോടെ, അതേ ആംബുലൻസിൽ പരീക്ഷാകേന്ദ്രത്തിലെത്തുകയായിരുന്നു. ശേഷം രുക്മിണി സയൻസ് പരീക്ഷ എഴുതുകയും ചെയ്തു. ദുഷ്കരഘട്ടങ്ങളിലും പഠിത്തം തുടരാൻ ശ്രമിക്കുന്നവർക്ക് രുക്മിണി പ്രചോദനമാണ് എന്ന് ബാങ്ക വിദ്യാഭ്യാസ വകുപ്പ് അധികൃതർ പ്രതികരിച്ചു.

ഗൂരുവായൂര്‍ ഗജേന്ദ്രയുടെ പാപ്പാൻ കാല് നിലത്തുറക്കാതെ പൂസായി, ശേഷം ആനക്കരികിൽ കസേരയിലിരുത്തി ഉത്സവം; ഇനി നടപടി!

YouTube video player