
ദില്ലി: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ മൂന്ന് സൈനികരാണ് വീരമൃത്യു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം. സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam