
ഉത്തരാഖണ്ഡ്: അസം സ്വദേശിയായ 26 കാരിയെ ഉത്തരാഖണ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂണ്‍ അഞ്ചിന് കാണാതായ റോഷ്മിത എന്ന 26 കാരിയെയാണ് ഉത്തരാഖണ്ഡിലെ ഋഷികേശിലെ ഒരു നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ (ആര്‍ആര്‍ബി) പരീക്ഷ എഴുതാന്‍ വേണ്ടി ഡല്‍ഹിയിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു മരിച്ച റോഷ്മിത എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ജൂണ്‍ അഞ്ചിന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് യുവതി പറഞ്ഞത് തിരിച്ച് അസമിലേക്ക് മടങ്ങുന്നു എന്നാണ്. പിന്നീട് റോഷിതയെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെന്നുമാണ് കുടുംബം പറയുന്നത്. ഫോണില്‍ റോഷിതയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹിയി സ്വദേശിയായ ഹേമന്ത് ശര്‍മ, ഹരിയാന സ്വദേശിയായ പങ്കജ് കോക്കര്‍ എന്നീ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.