യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംശയകരമായ പ്രവർത്തനങ്ങൾ കണ്ടാൽ അറിയിക്കണം; രാജ്യത്തെ എല്ലാ എയർപോർട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം

Published : Aug 06, 2025, 12:29 PM IST
TVM airport

Synopsis

ഭീകരാക്രമണ സാധ്യതയെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. സെപ്റ്റംബർ 22 നും ഒക്ടോബർ 2 നും ഇടയിൽ സുരക്ഷ ശക്തമാക്കാൻ ബിസിഎഎസ് നിർദേശം നൽകി. 

ദില്ലി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സെപ്റ്റംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്. വിമാനത്താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ബിസിഎഎസ് നിർദേശിച്ചു.

സാമൂഹ്യ വിരുദ്ധരിൽ നിന്നോ ഭീകരരിൽ നിന്നോ ഉള്ള ഭീഷണി മുൻകൂട്ടി കണ്ടുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കണം എന്ന് ബിസിഎഎസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ടെർമിനലുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, അതിർത്തി പ്രദേശങ്ങൾ, മറ്റ് ദുർബല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷ പ്രാദേശിക പൊലീസുമായി ചേർന്ന് കൂടുതൽ ശക്തമാക്കാനും നിർദേശമുണ്ട്.

എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ഓപ്പറേറ്റർമാരും വിമാനങ്ങളിൽ കയറ്റുന്നതിന് മുൻപ് എല്ലാ കാർഗോയും മെയിലും കർശന സുരക്ഷാ പരിശോധനക്ക് വിധേയമാക്കണം. എല്ലാ സ്റ്റേഷനുകളിലെയും ആഭ്യന്തര, അന്താരാഷ്ട്ര മെയിൽ പാഴ്സലുകൾക്ക് വേണ്ടിയുള്ള പരിശോധനകളും ശക്തമാക്കും. വിമാനത്താവള അധികൃതര്‍ എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണം. അനധികൃതമായ പ്രവേശനം ഉടൻ തന്നെ തടയുകയും ഔദ്യോഗിക അധികൃതരെ അറിയിക്കുകയും വേണം. എല്ലാ സിസിടിവി സംവിധാനങ്ങളും തടസങ്ങളില്ലാതെ പ്രവർത്തിക്കണം. സംശയകരമായ പെരുമാറ്റങ്ങളോ ആളില്ലാത്ത വസ്തുക്കളോ കണ്ടാൽ ഉടൻ തന്നെ പ്രതികരിക്കണമെന്നും നിർദേശമുണ്ട്.

സംശയകരമായ പ്രവർത്തനങ്ങളോ ആളില്ലാത്ത ലഗേജുകളോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകും. അത്യാവശ്യ ഘട്ടങ്ങളിലേക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്താനും അറിയിപ്പുണ്ട്. വ്യോമയാന പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ ഇടപെടലുകൾ തടയുന്നതിനുള്ള മുൻകരുതലുകൾ നടപ്പാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകുന്നതിനായി എയർപോർട്ട് ഡയറക്ടർമാർ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും ബിസിഎഎസ് ആവശ്യപ്പെട്ടു. കൂടാതെ, പ്രാദേശിക ബിസിഎഎസ് ഡയറക്ടർമാർ അവരുടെ അധികാരപരിധിയിലുള്ള വിമാനത്താവളങ്ങളിൽ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ