
ദില്ലി: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സൽക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ബംഗ്ലാവ് അനില്‍ ബലൂണിക്കാണ് അനുവദിച്ചിരിക്കുന്നത്.
ലോധി എസ്‌റ്റേറ്റിലെ 35ാം നമ്പര്‍ വസതിയാണ് പ്രിയങ്കാ ഗാന്ധിക്ക് അനുവദിച്ചിരുന്നത്. 1997 മുതല്‍ ഇവിടെയാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഈ വസതി ഒഴിയാന്‍ ഭവന, നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയണമെന്നാണ് നിര്‍ദേശം.
ഇതിന് പിന്നാലെയാണ് താമസം ഒഴിയുന്നതിന് മുമ്പായി പുതിയ താമസക്കാരെ പ്രിയങ്ക ചായക്ക് ക്ഷണിച്ചിരിക്കുന്നത്. കത്തിലൂടെയും ഫോണിലൂടെയുമാണ് പ്രിയങ്ക ക്ഷണം നടത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നൊഴിഞ്ഞാല്‍ പ്രിയങ്ക ഗുരുഗ്രാമിലുള്ള വീട്ടിലേക്ക് താത്കാലികമായി താമസം മാറും.
Read Also: പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam