ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയം പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ടത്. ബുധനാഴ്ചയാണ് നോട്ടീസ് നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ ഒഴിഞ്ഞ് നല്‍കണമെന്നും കത്തില്‍ പറയുന്നു. സോണിയാ ഗാന്ധി, രാഹുല്‍, ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ലോധി എസ്‌റ്റേറ്റിലെ 35ാം നമ്പര്‍ വസതിയാണ് പ്രിയങ്കാ ഗാന്ധിക്ക് അനുവദിച്ചിരുന്നത്.

യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനം; റെയിൽവേ നിർദ്ദേശം ക്ഷണിച്ചു