
ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ, ചേർത്തല സ്വദേശി അച്ചു എസ് ദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മാർത്താണ്ഡത്ത് നഴ്സിങ് വിദ്യാർത്ഥിനിയാണ് അച്ചു. കായംകുളം റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി അഖിലിനൊപ്പം വീട്ടിലേക്ക് പോകവേയായിരുന്നു അപകടം.
ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കയറവേ ലോറി ഇടിച്ചിട്ടു. റോഡിലേക്ക് തെറിച്ചു വീണ അച്ചു എസ് ദാസിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറി ഇറങ്ങി. അഖിലിനെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അയൽവാസികളും സുഹൃത്തുക്കളുമാണ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam