സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു; ത്രിപുര ബാര്‍ അസോ. തെരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് തോല്‍വി

Published : Mar 14, 2022, 04:54 PM ISTUpdated : Mar 14, 2022, 04:58 PM IST
സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു; ത്രിപുര ബാര്‍ അസോ. തെരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് തോല്‍വി

Synopsis

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിജയത്തെ തുടര്‍ന്ന് ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം നടത്തുന്നതിനിടെയാണ് ബാര്‍ അസോസിയേഷനിലെ ഞെട്ടിക്കുന്ന തോല്‍വി.  

അഗര്‍ത്തല: ത്രിപുര ബാര്‍ (Bar Association) അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും (CPM, Congress) കൈകോര്‍ത്ത് മത്സരിച്ചതിനെ തുടര്‍ന്ന് ബിജെപി (BJP) പാനലിന് കനത്ത തിരിച്ചടി. 15ല്‍ 10 സ്ഥാനങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോറം എന്ന പേരിലാണ് സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചത്. സെക്രട്ടറി, പ്രസിഡന്റ് എന്നീ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വൈസ് പ്രസിഡന്റ്, അസി. സെക്രട്ടറി തുടങ്ങിയ അഞ്ച് സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി പാനലായ ഐന്‍ജീബി ഉന്നയാന്‍ മഞ്ചാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്.

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിജയത്തെ തുടര്‍ന്ന് ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം നടത്തുന്നതിനിടെയാണ് ബാര്‍ അസോസിയേഷനിലെ ഞെട്ടിക്കുന്ന തോല്‍വി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിയമമന്ത്രി രത്തന്‍ ലാല്‍ നാഥിനെതിരെ ബിജെപി അനുഭാവികള്‍ രംഗത്തെത്തി. തോല്‍വിക്ക് ഉത്തരവാദി നിയമമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നു. ഹൈക്കോടതിയിലടക്കം കഴിവില്ലാത്തവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും നിയമിച്ചെന്നും ഇടതുവിരുദ്ധരും കഴിവുള്ളവരുമായ അഭിഭാഷകരെ തഴഞ്ഞുവെന്നും ആരോപണമുയര്‍ന്നു.

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടത്. കഴിവുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തതിലുള്ള പ്രതിഷേധമാണ് പരാജയത്തിന് കാരണമെന്നും ബിജെപി അനുഭാവികള്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിനെ മുന്‍ സര്‍ക്കാര്‍ പുറത്തുനിന്ന് കൊണ്ടുവന്നു. ഈ സര്‍ക്കാറും അതുതന്നെയാണ് ചെയ്തതെന്നും ആരോപണമുയര്‍ന്നു.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

 

തിരുവനന്തപുരം: പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തിയ‌ഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഇരുപത്തിയഞ്ച് കൊല്ലം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധിയുണ്ടായി എന്നതാണ് പ്രത്യേകത. 

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക്  പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന് കുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ മുറിക്കുള്ളിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 

ഇതിന് ശേഷം പ്രതി പല തവണ ശാരീരിക ബന്ധത്തിനായി നിർ‍ബന്ധിച്ചുവെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് മുപ്പതിന് പുലർച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നിൽ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു. കതക് തുറന്നപ്പോൾ പ്രതി ഭീഷണിപ്പെടുത്തി കുട്ടിയെ തൻ്റെ ബൈക്കിൽ ബലമായി കയറ്റി മൺറോത്തുരുത്തിലുള്ള ഒരു റിസോർട്ടിൽ കൊണ്ട് പോയി. അവിടെ വെച്ച് ഐസ്ക്രീമിൽ മായം ചേർത്ത് കുട്ടിയെ മയക്കിയതിന് ശേഷം ബലാൽസംഗം ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. കുട്ടിയെ ഭീഷണിപ്പെടുത്തി കടന്ന് കളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് മൺറോത്തുരുത്തിൽ വെച്ച് പിടിച്ചു. കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയുടെ അടി വസ്ത്രത്തിൻ്റെ ശാസ്ത്രീയ പരീഷണത്തിൽ ബീജത്തിൻ്റെ അംശം കണ്ടെത്തിയിരുന്നു. ഡി എൻ എ പരിശോധനയിൽ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം