കസബപേട്ട്, തിരിച്ചടികൾക്കിടയിലെ കോൺ​ഗ്രസിന്റെ ആശ്വാസം; കനത്ത പരാജയത്തിന്റെ ഞെട്ടലിൽ ബിജെപി

Published : Mar 03, 2023, 09:50 PM IST
കസബപേട്ട്, തിരിച്ചടികൾക്കിടയിലെ കോൺ​ഗ്രസിന്റെ ആശ്വാസം; കനത്ത പരാജയത്തിന്റെ ഞെട്ടലിൽ ബിജെപി

Synopsis

അരഡസനോളം കേന്ദ്രമന്ത്രിമാരും തെര‍ഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചെങ്കിലും പരാജയപ്പെട്ടത് എങ്ങനെയാണെന്ന് നിരീക്ഷിക്കുകയാണ് പാർട്ടിയും. മറ്റ് തിരക്കുകളിൽ പെട്ടതിനാൽ അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നില്ല. 

മുംബൈ: സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും കസബപേട്ട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് സംസ്ഥാനത്ത് ചർച്ചയാവുന്നു. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബാനുവാലെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കസബ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം നടന്നത്. എന്നാൽ മുതിർന്ന നേതാക്കളെല്ലാവരും കളത്തിലിറങ്ങിയിട്ടും വലിയ പരാജയം നേരിട്ടതാണ് മഹാരാഷ്ട്ര ബിജെപിയിൽ ചർച്ചയായിരിക്കുന്നത്. 

പ്രതിപക്ഷത്ത് മഹാവിഘാസ് അ​ഗാഡി സഖ്യം ശക്തമായി തുടരുന്നതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിലും 2024ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കസബ ഉപതെരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് ലഭിച്ച വലിയ തിരിച്ചടിയായിരിക്കും. ഈ തെര‍ഞ്ഞെടുപ്പുകളിൽ പരാജയം പ്രതിഫലിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അരഡസനോളം കേന്ദ്രമന്ത്രിമാരും തെര‍ഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചെങ്കിലും പരാജയപ്പെട്ടത് എങ്ങനെയാണെന്ന് നിരീക്ഷിക്കുകയാണ് പാർട്ടിയും. മറ്റ് തിരക്കുകളിൽ പെട്ടതിനാൽ അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നില്ല. 

'പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തി'; രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

11,040 വോട്ടുകൾക്കാണ് കസ്ബയിൽ കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കർ വിജയിച്ചത്. 28 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഈ സീറ്റിൽ വിജയിച്ചത്. "ഇത് ജനങ്ങളുടെ വിജയമാണ്. പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം തൻ്റെ ആദ്യ പ്രതികരണത്തിൽ ധങ്കേക്കർ പറഞ്ഞിരുന്നു. അതേസമയം, സ്ഥാനാർത്ഥി എന്ന നിലയിൽ താൻ ഈ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്നും, തോൽക്കാൻ കാരണമെന്നും സംഭവിച്ചതെന്നും ആത്മപരിശോധന നടത്തുമെന്നും ബിജെപി സ്ഥാനാർഥി രസാനേ പറഞ്ഞു.

തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം; വെല്ലുവിളികളെ നേരിടാന്‍ തന്ത്രങ്ങളുമായി മോദി സര്‍ക്കാര്‍

നിലവിൽ പൂനെയിൽ നിന്നുള്ള ബിജെപി എംപിയായ ഗിരീഷ് ബാപത് 2019 വരെ അഞ്ച് തവണയാണ്‌ ഇവിടെ നിന്നും വിജയിച്ചത്‌. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ സ്ഥാനാർത്ഥി ആയിരുന്നു രവീന്ദ്ര ധങ്കേക്കർ. ഈ സഖ്യം ശക്തമായി മഹാരാഷ്ട്രയിൽ നിലനിൽക്കുന്നുണ്ടെന്നതിന് തെളിവാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും