Asianet News MalayalamAsianet News Malayalam

'പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തി'; രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്ന് തുഷാര്‍

Thushar Vellapally criticize bjp on the background of failure in pala
Author
trivandrum, First Published Oct 11, 2019, 6:09 PM IST

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്നാണ് തുഷാറിന്‍റെ വിമര്‍ശനം.  പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും തുഷാര്‍ വിമര്‍ശിച്ചു. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ല. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു . ഇതിന്‍റെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുകള്‍ ആ​സ​ന്ന​മാ​യി​രി​ക്കെ എ​ൻ​ഡി​എ​യിലെ ഭിന്നിപ്പ് നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പരസ്യമാക്കിയിരുന്നു. ബി​ഡി​ജെ​എ​സ് മു​ന്ന​ണി വി​ടി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ ശ​ത്രു​ക്ക​ളും മി​ത്ര​ങ്ങ​ളും ഇ​ല്ലെ​ന്നും തു​ഷാ​ർ ദിവസങ്ങള്‍ക്ക് മുമ്പ് പ​റ​ഞ്ഞിരുന്നു. എ​ന്നാ​ൽ നി​ല​വി​ൽ എ​ൻ​ഡി​എ​യ്ക്കൊ​പ്പം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തിരുന്നു. എ​സ്എ​ൻ​ഡി​പി ​യോ​ഗം പാ​ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​വും സ്വീ​ക​രി​ച്ച ചി​ല നി​ല​പാ​ടു​ക​ൾ ബി​ജെ​പി നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ തുഷാര്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios