
ദില്ലി: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നതിന് പിന്നാലെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. എക്സ്പ്രസ് വേയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് അദ്ദേഹം രംഗത്തെത്തി. 15,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എക്‌സ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ പോലും താങ്ങാൻ കഴിയുന്നില്ലെങ്കിൽ, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുവെന്ന് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ ഭാഗങ്ങൾ ജലൗൺ ജില്ലയ്ക്ക് സമീപമുള്ള ചിരിയ സലേംപൂരിൽ തകർന്നിരുന്നു. വ്യാഴാഴ്ച കനത്ത മഴയെത്തുടർന്ന് വിവിധയിടങ്ങളിൽ കുഴികൾ രൂപപ്പെട്ടു. ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട കമ്പനികൾക്കുമെതിരെ നടപടിയെടുക്കണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. പ്രോജക്ട് മേധാവിയെയും ബന്ധപ്പെട്ട എഞ്ചിനീയറെയും ഉത്തരവാദിത്തപ്പെട്ട കമ്പനികളെയും വിളിച്ചുവരുത്തി അവർക്കെതിരെ നടപടിയെടുക്കണംമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും വിമർശനവുമായി രംഗത്തെത്തി.
കുഴികൾ അടച്ച് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബിജെപിയെ വിമർശിച്ചു. ബിജെപിയുടെ ആത്മാർഥമായ വികസനത്തിന്റെ ഗുണനിലവാരത്തിന്റെ മാതൃകയാണ് എക്സ്പ്രസ് വേയെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.
മെട്രോയില്‍ പെണ്‍കുട്ടിയുടെ റീല്‍ വീഡിയോ വൈറലായി; പിന്നാലെ വരുന്നത് എട്ടിന്‍റെ പണി.!
ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ വലിയ ആളുകളാണ് ഉദ്ഘാടനം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ വൻ അഴിമതിയാണ് പുറത്തുവന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജൂലൈ 16നാണ് പ്രധാനമന്ത്രി മോദി എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. ചിത്രകൂടത്തെയും ഇറ്റാവയിലെ കുദ്രേലിനെയും ബന്ധിപ്പിക്കുന്ന നാലുവരി അതിവേഗ പാത ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു.എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത് നാല് ദിവസത്തിന് ശേഷമാണ് വികസനം തകർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam