
പുണെ: ബിജെപി ദേശീയ വക്താക്കളിലൊരാളായ ഷെഹ്‌സാദ് പൂനവാലയുടെ അമ്മയ്ക്ക് കാറിടിച്ച് ഗുരുതര പരിക്ക്. ഇവരെ പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് വിവരം. അമ്മയെ ബോധപൂർവം കാറിടിപ്പിച്ചതാണെന്ന് ആരോപിച്ച് മകൻ ഷെഹ്‌സാദ് പൂനവാല രംഗത്തെത്തി. സംഭവത്തിൽ പുണെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുണെയിലെ തിരക്കേറിയ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. കാറിൽ ഇന്ധനം നിറയ്ക്കുന്നതും കാത്ത് വാഹനത്തിന് വെളിയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ ഒരു കാർ പുറകോട്ട് വന്ന് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറംതിരിഞ്ഞ് നിൽക്കുകയായിരുന്ന ഷെഹ്‌സാദ് പൂനവാലയുടെ അമ്മ കാർ വരുന്നത് കണ്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇടിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർ സംഭവം നടന്നതിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്നും ആരോപണമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam