ബം​ഗ്ലാദേശിൽ ഒരു സീറ്റിൽ വെന്നിക്കൊടി പാറിച്ച് 'ബിജെപി'; വമ്പൻ ഭൂരിപക്ഷത്തിൽ മിന്നും വിജയം, ഇന്ത്യയിലെ ബിജെപിയുമായി ഒരു ബന്ധവുമില്ല!

Published : Feb 15, 2026, 10:25 AM IST
bangladesh election results 2026

Synopsis

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ജാതീയ പാർട്ടി (ബിജെപി) ഒരു സീറ്റ് നേടി. പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ഭോല-1 മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ബിഎൻപി സഖ്യം 212 സീറ്റുകളുമായി രാജ്യത്ത് അധികാരം ഉറപ്പിച്ചു.

ധാക്ക: ബം​ഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ 'ബിജെപി'ക്ക് ഒരു സീറ്റ്. പേര് കേട്ട് അമ്പരക്കേണ്ട, ഇന്ത്യയിലെ ബിജെപിയല്ല ഇത്. ബംഗ്ലാദേശിലെ 13-ാമത് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ജാതീയ പാർട്ടി അഥവാ ബിജെപിയാണ് ഒരു സീറ്റിൽ ജയം സ്വന്തമാക്കിയത്. ഭോല-1 മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ബം​ഗ്ലാദേശിലെ ബിജെപിക്കായി ഏക സീറ്റ് നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 297 സീറ്റുകളിലെ ഫലം അനുസരിച്ച് ബിഎൻപിയും സഖ്യകക്ഷികളും ചേർന്ന് 212 സീറ്റുകളുമായി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ബിഎൻപി ഒറ്റയ്ക്ക് 209 സീറ്റുകൾ നേടിയപ്പോൾ ഗാനോസംഹതി ആന്ദോളൻ, ബംഗ്ലാദേശ് ജാതീയ പാർട്ടി, ഗാനോ അധികാർ പരിഷത്ത് എന്നീ സഖ്യകക്ഷികൾ ഓരോ സീറ്റുകൾ വീതം നേടി. ജമാഅത്തെ ഇസ്‌ലാമിയും സഖ്യകക്ഷികളും 77 സീറ്റുകൾ നേടിയതായാണ് ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

അന്ദലീവ് റഹ്മാൻ പാർഥോയുടെ ജയം

ഭോല-1 മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അന്ദലീവ് റഹ്മാൻ പാർഥോ വിജയിച്ചത്. 1,05,543 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ തൊട്ടടുത്ത എതിരാളിയായ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർത്ഥി മുഹമ്മദ് നസ്‌റുൽ ഇസ്‌ലാമിന് 75,337 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഭോലയെ ദക്ഷിണ മേഖലയിലെ ഏറ്റവും ആധുനിക നഗരമായി മാറ്റുമെന്ന പാർഥോയുടെ വാഗ്ദാനം വോട്ടർമാർ നെഞ്ചേറ്റിയെന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. ഭോല-ബാരിഷാൽ പാലം നിർമ്മാണം, മെഡിക്കൽ കോളേജ് സ്ഥാപിക്കൽ, എല്ലാ വീടുകളിലും പാചകവാതക കണക്ഷൻ ഉറപ്പാക്കൽ തുടങ്ങിയ വികസന പദ്ധതികൾക്കാണ് പാർഥോ മുൻഗണന നൽകുന്നത്. ബിഎൻപി സഖ്യം അധികാരത്തിൽ വരുന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള സുസ്ഥിര വികസനം കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച വിദ്യാഭ്യാസ വിദഗ്ദ്ധനും അഭിഭാഷകനുമാണ് അന്ദലീവ് റഹ്മാൻ പാർഥോ. ധാക്കയിലെ ബ്രിട്ടീഷ് സ്കൂൾ ഓഫ് ലോയുടെ പ്രിൻസിപ്പൽ കൂടിയായ അദ്ദേഹം 2008-ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മുൻ മന്ത്രി നസിയൂർ റഹ്മാൻ മഞ്ജുവിന്റെ മകനായ പാർഥോ, മുൻപും ഭോല-1 മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയിട്ടുണ്ട്. 50 രാഷ്ട്രീയ പാർട്ടികളും രണ്ടായിരത്തിലധികം സ്ഥാനാർത്ഥികളും അണിനിരന്ന ഈ വമ്പൻ പോരാട്ടത്തിൽ ബിഎൻപി സഖ്യം കരുത്തുതെളിയിച്ചപ്പോൾ, പാർഥോയിലൂടെ ബിജെപിയും ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഫ്ലൈഓവറിന് കീഴിൽ, പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നും വീണെന്ന് സംശയം
'വിദേശനയം രാജ്യ താല്‍പ്പര്യം മുൻനി‌ർത്തി', താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ മറ്റന്നാൾ; മോദി പങ്കെടുത്തേക്കില്ല, പകരം ആളെ അയക്കും