
ബെംഗളൂരു: മലയാളി വിദ്യാർത്ഥികളുമായെത്തിയ പഠനയാത്ര സംഘം അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബെംഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളാണ് ഇവർ. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഹാസനിലെ അറയ്ക്കൽഗുഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം നടന്നയുടൻ തന്നെ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽഗുഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam