
ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തിൽപ്പെട്ടതെന്നും മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam