മന്ത്രിസഭയിലെ ഒരു മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് പറയാന്‍ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

Published : Jul 27, 2022, 06:36 PM ISTUpdated : Jul 27, 2022, 09:31 PM IST
മന്ത്രിസഭയിലെ ഒരു മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് പറയാന്‍ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

Synopsis

മന്ത്രി നീക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാനാവില്ല. മുഖ്യമന്ത്രിക്ക് മാത്രമേ ഈക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും കോടതി നിരീക്ഷണം.

ദില്ലി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസിൽ അറസ്റ്റിലായ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ അരവിന്ദ് കെജരിവാളിന് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് ദില്ലി ഹൈകോടതി.  

മന്ത്രി നീക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാനാവില്ല. മുഖ്യമന്ത്രിക്ക് മാത്രമേ ഈക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും കോടതി നിരീക്ഷണം. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെയാണ് നിരീക്ഷണം. 

കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. 

ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്.  ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.

സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ജൂലൈ 13 ന് 14 ദിവസത്തേക്ക്  കോടതി റിമാൻഡ് ചെയ്തിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അദ്ദേഹത്തിന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്നും ജെയിനിന്റെ അഭിഭാഷകര്‍ കോടതിയിൽ വാദിച്ചു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ സത്യേന്ദ്ര ജെയിനിൻ കഴി‌ഞ്ഞ 14 ദിവസമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു. 

അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും  ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും , 2.85 കോടി രൂപയുപം രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം. 

അതേ സമയം ദില്ലിയിൽ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാർട്ടി - ബിജെപി പോര് കടുക്കുകയാണ്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു. കേന്ദ്രഏജൻസികൾക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിക്കഴിഞ്ഞു എന്നാണ് കെജ്‍രിവാൾ പറയുന്നത്. കേന്ദ്രസർക്കാരിന്‍റെ ജയിൽ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്‍രിവാൾ പറയുന്നു. 

'ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു', കെജ്‍രിവാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ, ഗവർണർ ഇറങ്ങിപ്പോയി
ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക