നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി; മുഖ്യമന്ത്രി വിജയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം

Published : Aug 16, 2026, 06:19 PM IST
Nainar Nagendran

Synopsis

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെയും അമ്മയെയും വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി. നിയമസഭയിലെ വിജയുടെ പ്രസംഗങ്ങളെ പരിഹസിക്കുന്നതിനിടെയായിരുന്നു നാഗേന്ദ്രന്റെ വിവാദ പരാമർശം. ഭരണപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽ നിന്നുപോലും നാഗേന്ദ്രനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെതിരെ തമിഴ്‌നാട് ഡിജിപിക്ക് പരാതി. പരാമർശവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യമായ നിയമവകുപ്പുകൾ ചുമത്തി നാഗേന്ദ്രനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ചെന്നൈയിലെ ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ വച്ച് നടന്ന പൊതുപരിപാടിക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് നിയമസഭയിൽ വിജയ് ഉന്നയിച്ച ചില ചോദ്യങ്ങളെയും അദ്ദേഹത്തിന്റെ പ്രശസ്തമായ 'കുട്ടിക്കഥ' പരാമർശങ്ങളെയും പരിഹസിക്കുന്നതിനിടയിലാണ് നാഗേന്ദ്രൻ അതിരുകടന്ന പരാമർശങ്ങൾ നടത്തിയത്. വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നൈനാർ നാഗേന്ദ്രന്റെ വാക്കുകൾ.

സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പരാമർശത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ എതിർപ്പാണ് ഉയർന്നുവരുന്നത്. ബിജെപി നേതാവിന്റെ വാക്കുകൾ കേവലം രാഷ്ട്രീയ വിമർശനമല്ലെന്നും ഒരു നേതാവിന്റെ വ്യക്തിജീവിതത്തെയും മാതാവിനെയും അനാവശ്യമായി വലിച്ചിഴക്കുന്ന തരംതാണ രീതിയാണെന്നും പരാതിക്കാരൻ ആരോപിച്ചു. പരിപാടിയുടെ പൂർണ്ണമായ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിഎംകെയുടെ എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് മുൻപ് വിജയ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് നാഗേന്ദ്രൻ നിയമസഭയിലെ ചർച്ചകളെ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വഴിതിരിച്ചുവിട്ടത്. എന്നാൽ നാഗേന്ദ്രന്റെ പരാമർശത്തെ തമിഴ്‌നാട് സർക്കാരും ഭരണപക്ഷവും ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് തമിഴ്‌നാട് മന്ത്രി എ. രാജ്മോഹൻ പ്രതികരിച്ചു. എതിരാളികളുടെ ഭാഗത്തുനിന്ന് എത്ര വലിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടായാലും രാഷ്ട്രീയ മര്യാദ കൈവിടരുതെന്നാണ് മുഖ്യമന്ത്രി വിജയ് തങ്ങളോട് നിർദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം പാർട്ടിയിൽ നിന്നും നാഗേന്ദ്രന് കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നാഗേന്ദ്രന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. ജനാധിപത്യപരമായ അഭിപ്രായവ്യത്യാസങ്ങളും സർക്കാരിനെതിരെയുള്ള വിമർശനങ്ങളും സ്വാഭാവികമാണെങ്കിലും, ഒരു നേതാവിന്റെ കുടുംബത്തെയും അമ്മയെയും അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്ന് അണ്ണാമലൈ വ്യക്തമാക്കി. ഇത്തരത്തിലുള്ള 'മൂന്നാംകിട' രാഷ്ട്രീയം യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെടിയുണ്ടയേറ്റിട്ടും പിന്മാറാതെ പോർമുഖത്ത്, ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി
ഓൺലൈൻ ഓർഡർ ചെയ്‌ത ബിജെപി നേതാവിൻ്റെ പരാതി; കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു, ഔട്ട്ലെറ്റ് പൂട്ടിച്ചു