എല്ലാകാര്യങ്ങളിലും നിങ്ങൾക്ക് ഒരു അജണ്ടയുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ജനങ്ങൾ നിങ്ങളെ എങ്ങനെ വിശ്വസിക്കും. യുപി പൊലീസിന്റെ എല്ലാ അന്വേഷണങ്ങളും സിബിഐ നടത്തുന്നതാണ് നല്ലത്. യുപി പൊലീസിനെ പിരിച്ചുവിടുന്നതാകും ഉചിതം. ഈ അസംബന്ധം എവിടെവെച്ചെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്- സുപ്രീംകോടതി പറഞ്ഞു.

ന്യൂഡൽഹി: ഉത്തർപ്രദേശിലെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാൻ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടിവരുമെന്ന് സുപ്രീംകോടതി. ഒരു ക്രിമിനൽ കേസ് അന്വേഷണത്തിലെ ഉത്തർപ്രദേശ് പൊലീസിന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. യു.പി. പൊലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കേണ്ടിവരുമെന്നും കോടതി വിമർശിച്ചു.

എല്ലാകാര്യങ്ങളിലും നിങ്ങൾക്ക് ഒരു അജണ്ടയുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ജനങ്ങൾ നിങ്ങളെ എങ്ങനെ വിശ്വസിക്കും. യുപി പൊലീസിന്റെ എല്ലാ അന്വേഷണങ്ങളും സിബിഐ നടത്തുന്നതാണ് നല്ലത്. യുപി പൊലീസിനെ പിരിച്ചുവിടുന്നതാകും ഉചിതം. ഈ അസംബന്ധം എവിടെവെച്ചെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്- സുപ്രീംകോടതി പറഞ്ഞു.

യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരൻ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസിനെ ഏൽപ്പിച്ചിട്ടും എഫ്ഐആറിൽ അജ്ഞാതൻ എന്ന് രേഖപ്പെടുത്തിയതാണ് സുപ്രീംകോടതിയുടെ വിമർശനത്തിനിടയാക്കിയത്.