വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി, 15 ബൂത്തുകളിൽ ഇന്ന് റീ പോളിം​ഗ്; പശ്ചിമ ബംഗാളിൽ രാഷ്ട്രീയപ്പോര് ശക്തം

Published : May 02, 2026, 05:00 AM IST
election

Synopsis

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് നടക്കും. വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള പരാതികളെ തുടർന്നാണ് നടപടി. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്.

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ ഇന്ന് റീ പോളിം​ഗ്. സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക. വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിം​ഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ആകെ വോട്ടർമാരുടെ എണ്ണം 3.21 കോടി ആണ്. ഇതിൽ 1,64,35,627 പുരുഷന്മാരും 1,57,37,418 സ്ത്രീകളും 792 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. മൊത്തം 1448 സ്ഥാനാർഥികളാണ് മത്സരരം​ഗത്ത് ഉള്ളത്. ജനുവരി 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 93.19 ശതമാനമായിരുന്നു പോളിങ്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയത്. 294 അം​ഗ നിയമസഭയിലേയ്ക്ക് ഏപ്രിൽ 23നും 29നുമാണ് പോളിം​ഗ് നടന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്.

തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ഒന്നിലധികം രാഷ്ട്രീയ ആഖ്യാനങ്ങൾ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. തുടർച്ചയും മാറ്റവും തമ്മിലുള്ള ഒരു മത്സരമായി ബം​ഗാളിലെ തെരഞ്ഞെടുപ്പ് രൂപപ്പെട്ടു. വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള മുൻ​ഗണനകളാണ് വോട്ടിം​ഗിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ; ജൂലൈ വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു, വൻ തിരിച്ചടി
കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടർ