
ബംഗ്ലൂരു : കർണാടകയിലെ ഹിജാബ് വിവാദം ശക്തമാകുന്നു. ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ (KS Eshwarappa) ദേശീയപതാകയെ (National Flag) അപമാനിച്ചെന്നാരോപിച്ച് വൻ പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് (Congress). വിവാദ പ്രസ്താവന നടത്തിയ മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. മന്ത്രിയുടെ രാജി തീരുമാനം ഉണ്ടാകും വരെ സഭയിൽ തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇന്ന് രാത്രിയും സഭയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കും. മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാറും, സിദ്ധരാമ്മയ്യയും ഇന്ന് രാത്രിയും സഭയിൽ തുടരും.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവർണ പതാക മാറ്റി വിദ്യാർത്ഥികൾ കാവിക്കൊടി ഉയർത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയുടെ വിവാദ പ്രസ്താവന. ''അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോൾ ആളുകൾ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വർഷങ്ങൾക്കുള്ളിൽ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധർമ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്‍റെയും ഹനുമാന്‍റെയും രഥങ്ങളിൽ കാവിക്കൊടി ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? എന്നാലിപ്പോള്‍ ത്രിവർണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം'' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
Rahul Gandhi : 'നാം ഒരുമിച്ച് നിൽക്കും, എന്റെ ഇന്ത്യ'; ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി
പിന്നാലെ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് എംഎല്‍എമാരെ നിയന്ത്രിച്ചത്.
'ഒരുനാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയരും'; വിവാദ പ്രസ്താവനയുമായി കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ
അതേ സമയം, ഹിജാബ് വിവാദങ്ങൾ കർണാടയിൽ തുടരുകയാണ്. വിവിധയിടങ്ങളില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ഹിജാബ് ധരിച്ചെത്തിയവരെ സ്കൂളിലും കോളേജിലും പ്രവേശിപ്പിച്ചില്ല. കുടകിൽ ഹിജാബ് ധരിച്ചെത്തിയ 15 വിദ്യാർത്ഥിനികളെ പരീക്ഷ എഴുതിച്ചില്ല. സ്കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അതിനിടെ ഹിജാബുമായി ബന്ധപ്പെച്ച ഹർജിയിൽ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹിജാബ് സംഘര്‍ഷങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. ചികിത്സ നിശ്ചയിക്കുമ്പോഴേക്കും ആന ചെരിയുമെന്ന സ്ഥിതിയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
Hijab Row : 'ഹിജാബ് അഴിപ്പിക്കില്‍ കടുത്ത അനീതി'; നടപടി പ്രാകൃതവും ലജ്ജാകരമെന്നും പാളയം ഇമാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam