Asianet News MalayalamAsianet News Malayalam

ബീഹാറിൽ സൈനിക ജോലിക്കായി തയ്യാറെടുക്കുന്നവർ അഗ്നിപഥിനായുള്ള തീവ്രപരിശീലനത്തില്‍

സംഘർഷങ്ങൾ അവസാനിച്ചു. പ്രതിഷേധങ്ങളും തണുത്തു. ഗ്രാമങ്ങളിലേക്ക് മടങ്ങിയ ഉദ്യോഗാർത്ഥികളിൽ പലരും തിരികെ പരിശീലനത്തിനായി നഗരങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്. 

Bihar youth back to training track for Agnipath Scheme
Author
Patna, First Published Jun 29, 2022, 8:43 AM IST

പാറ്റ്ന: പ്രതിഷേധങ്ങളും സംഘർഷങ്ങളും അടങ്ങിയതോടെ ബീഹാറിൽ സൈനിക ജോലിക്കായി തയ്യാറെടുക്കുന്നവർ അഗ്നിപഥിനായുള്ള (Agnipath Scheme) തീവ്രപരിശീലനത്തിലാണ്. കോച്ചിങ്ങ് സെന്റുകൾ പൂട്ടിയതോടെ പലരും സ്വയം പരിശീലനത്തിലാണ് ഇപ്പോൾ. 

പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പായിരുന്ന സൈനിക സേവനം കരാർജോലി പോലെയാകുന്നതിലുള്ള ആശങ്കയിലാണ് ഇവരില്‍ പലരും.കുറഞ്ഞ കാലത്തെ സേവനത്തിന് ശേഷം ഭാവിയെന്തെന്ന ചോദ്യം ഇവരെ പലരേയും അലട്ടുകയാണ്.

സംഘർഷങ്ങൾ അവസാനിച്ചു. പ്രതിഷേധങ്ങളും തണുത്തു. ഗ്രാമങ്ങളിലേക്ക് മടങ്ങിയ ഉദ്യോഗാർത്ഥികളിൽ പലരും തിരികെ പരിശീലനത്തിനായി നഗരങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്. അഗ്നിപഥ് പദ്ധതിയുമായി മൂന്ന് സേനകളും മുന്നോട്ട് പോയതോടെ ഇനി ഹ്രസ്വകാല സൈനിക സേവനത്തിൽ കയറിപ്പറ്റുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക പോംവഴി.

നവാഡ സ്വദേശി ഏകലവ്യന് ഇത് അവസാന സാധ്യതയാണ്. അഗ്നിപഥിലെ പ്രായപരിധി 23 ആക്കിയതോടെ ഈ ചെറുപ്പക്കാരനും പ്രവേശനത്തിന് അപേക്ഷിക്കാം. നേരത്തെ ശാരീരികക്ഷമതയും മെഡിക്കലും കടന്ന് എഴുത്തു പരീക്ഷയ്ക്കായി കാത്തിരിക്കെയാണ് പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്

തൊഴിൽ സുരക്ഷ, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇവയൊക്കെയായിരുന്നു സൈനിക സേവനത്തിനുള്ള ആകര്‍ഷക ഘടങ്ങളായി ഇവര്‍ കണ്ടിരുന്നത്. ഹ്രസ്വകാല സേവനത്തിന് ശേഷം മന്ത്രാലയങ്ങളടക്കം തൊഴില്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവസരങ്ങള്‍ പരിമിതമായിരിക്കില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

അഞ്ച് വർഷം ജനപ്രതിനിധിയാൽ പെൻഷൻ കിട്ടുന്ന നാട്ടില്‍, ഹൃസ്യകാല സൈനിക സേവനത്തില്‍ അത് എടുത്തു കളഞ്ഞതിലും ഇവര്‍ക്ക് രോഷമുണ്ട്. എന്തിരുന്നാലും അഗ്നിപഥിയൂടെ ഹ്രസ്യക്കാല സേവനം പൂർത്തിയാക്കി ,സ്ഥിരജോലിലേക്ക് എത്താനുള്ള കഠിന പരീശീലനം തുടരുകയാണ് ബീഹാറിലെ യുവാക്കൾ.

അഗ്നിവീർമാർക്ക് നിയമനം നൽകുമെന്ന് എച്ച്ആ‍ർഡിഎസ്, പ്രതിവർഷം 5,000 പേരെ നിയമിക്കും

അഗ്നിവീറുകളുടെ നിയമനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 56960 പേർ

Follow Us:
Download App:
  • android
  • ios