
ദില്ലി: കോൺഗ്രസ് എം പി പ്രണീത് കൗറിനെ സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ക്യാപ്റ്റൻ അമരിന്ദർ സിംഗിന്റെ ഭാര്യയാണ് പ്രണീത് കൗർ. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നടപടി. പ്രണീത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയെ സഹായിക്കുന്നുവെന്ന, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ രാജ വാറിംഗും മറ്റ് നേതാക്കളും നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് കോൺഗ്രസ് അച്ചടക്ക സമിതി അംഗം സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
പട്യാലയിൽ നിന്നുള്ള എംപിയാണ് പ്രണീത് കൗർ. ബിജെപിയെ സഹായിക്കുകയും ഇത്തരത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ആരോപിച്ച് പിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗ് പരാതി നൽകിയിരുന്നു. കോൺഗ്രസ് അധ്യക്ഷനായിരുന്നു പരാതി ലഭിച്ചത്. ഈ പരാതിയിൽ നടപടിയെടുക്കാൻ അച്ചടക്ക സമിതിക്ക് എഐസിസി കൈമാറി. പഞ്ചാബിലെ മറ്റ് ചില മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതേ ആരോപണം ഉന്നയിച്ചു. തുടർന്നാണ് നടപടകളിലേക്ക് കടന്നതെന്നും താരിഖ് പ്രസ്താവനയിൽ വിശദീകരിക്കുന്നു.
കഴിഞ്ഞ വർഷമാണ് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്നായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചതായും പ്രഖ്യാപനമുണ്ടായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ മകളും, ആറ് മുന്‍ എംഎല്‍എമാരും, ഒരു മുന്‍ എംപിയും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam