ജീവനറ്റ് ഭാര്യ കട്ടിലിൽ, ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ, ചുവരിൽ ലിപ്സ്റ്റിക് കൊണ്ടെഴുതിയ സന്ദേശങ്ങൾ; വീട്ടിലെ മുറിയിൽ ദമ്പതികളുടെ മൃതശരീരം

Published : Nov 26, 2025, 12:49 PM IST
Couple Death

Synopsis

ബിലാസ്പൂരിലെ അടൽ ആവാസിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലിലും കണ്ടെത്തുകയായിരുന്നു. ഇവരുടെ മരണത്തിന് പിന്നിൽ മറ്റൊരാളാണെന്ന് സൂചിപ്പിക്കുന്ന സന്ദേശം മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

റായ്പൂ‍ർ: ബിലാസ്പൂരിലെ അടൽ ആവാസിൽ ദമ്പതികൾ മരിച്ച നിലയിൽ. മരിച്ച് കിടന്ന മുറിയിൽ ലിപ്സ്റ്റിക് ഉപയോഗിച്ചെഴുതിയ സന്ദേശവും പൊലീസ് കണ്ടെത്തി. മുപ്പതുകാരിയായ ശിവാനി താംബെ മുറിയിലെ കട്ടിലിന് മുകളിലും ഭർത്താവ് രാജ് താംബെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയും മരിച്ച നിലയിലായിരുന്നു. മുറിയിലെ ലിപ്സ്റ്റിക് കൊണ്ടുള്ള എഴുത്തുകളിൽ രാജേഷ് വിശ്വാസ് എന്ന ഒരാളുടെ പേരും മൊബൈൽ നമ്പറും ഉണ്ടായിരുന്നു. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത് രാജേഷാണെന്ന് വെളിവാക്കുന്ന വിധത്തിലായിരുന്നു എഴുത്തുകൾ. "രാജേഷ് വിശ്വാസ് കാരണം ഞങ്ങൾ മരിക്കുന്നു" എന്ന് എഴുതിയിരുന്നതായി പൊലീസ് പറയുന്നു. അടുത്ത വരിയിൽ കുട്ടികളോട് ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും എഴുതിയിരിക്കുന്നു. ഭാര്യ ശിവാനിയുടെ ഫോൺ കോളുകളെച്ചൊല്ലിയുള്ള പതിവ് വഴക്കുകളാണ് ഈ അന്ത്യത്തിലേക്ക് നയിച്ചതെന്നാണ് സന്ദേശത്തിൽ പറയുന്നത്.

പ്രണയ വിവാഹം നടത്തി 10 കൊല്ലമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾ ഒരു സ്വകാര്യ കമ്പനിയിൽ ക്ലീനർമാരായി ജോലി ചെയ്യുകയാണ്. ഇവർക്ക് 3 കുട്ടികളുമുണ്ട്. ഇവർ തമ്മിൽ അടുത്തിടെയായി തർക്കങ്ങൾ പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. നവംബർ 24 ന് ഉച്ച വരെയും ഇരുവരും പുറത്തേക്കിറങ്ങുന്നത് കാണാതിരുന്നത് ശ്രദ്ധയിൽപ്പെട്ട നേഹയുടെ അമ്മ റീന ചിന്ന പോയി നോക്കിയപ്പോഴാണ് മുറി പുറത്ത് നിന്നും പൂട്ടിയിരിക്കുന്നതായി കണ്ടത്. പിന്നീട് വാതിൽ തള്ളിത്തുറന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കാണുകയായിരുന്നു. നേഹയുടെ കഴുത്തിൽ പോറലുകൾ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രാജ് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി